പിടിച്ചത് 116 ചാക്ക് റേഷനരി,താറാവിനുള്ള തീറ്റയെന്ന് വീട്ടുടമ;മറിച്ചുവിറ്റത് പുട്ടുപൊടിയായിവിപണിയില്‍


Screengrab: Mathrubhumi News

കായംകുളം(ആലപ്പുഴ): എരുവ മാവിലേത്ത് ജങ്ഷനു സമീപത്തെ വാടകവീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 5875 കിലോ ഭക്ഷ്യധാന്യം പിടിച്ചെടുത്തു. റേഷനരിയെത്തിച്ചു പ്ലാസ്റ്റിക് ചാക്കുകളിലാക്കി മറിച്ചുവില്‍പ്പന നടത്തിവരുകയായിരുന്നു. സിവില്‍ സപ്ലൈസ് സ്റ്റേറ്റ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് 116 ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന അരിയും രണ്ടുചാക്ക് ഗോതമ്പും പിടിച്ചെടുത്തത്.

എഫ്.സി.ഐ. ചാക്കുകളില്‍നിന്നു പ്ലാസ്റ്റിക് ചാക്കുകളിലേക്കുമാറ്റി നിറച്ചിരിക്കുകയായിരുന്നു. നാലുചാക്ക് അരി എഫ്.സി.ഐ.യുടെ സീലുള്ള ചാക്കില്‍ത്തന്നെയാണു സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍നിറച്ച അരി രാത്രിയില്‍ ചെറിയ വാഹനങ്ങളില്‍ ഇവിടെനിന്നു മറ്റുസ്ഥലങ്ങളിലേക്കു വില്‍പ്പനയ്ക്കു കൊണ്ടുപോയിരുന്നതായി പറയുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു പരിശോധന നടത്തിയത്.

പ്രവാസിമലയാളിയുടെ വീടാണിതെന്നും റസീല്‍ എന്നൊരാള്‍ വാടകയ്‌ക്കെടുത്തതാണെന്നുമാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരം. പരിശോധന നടക്കുമ്പോള്‍ റസീലും മറ്റൊരാളും ഇവിടെയുണ്ടായിരുന്നു. താറാവിനു കൊടുക്കാന്‍ സൂക്ഷിച്ചിരുന്ന അരിയാണെന്നാണ് ഉദ്യോഗസ്ഥരോട് ഇവര്‍ പറഞ്ഞത്. പരിശോധനാ റിപ്പോര്‍ട്ട് കളക്ടര്‍ക്കു കൈമാറും. കളക്ടറുടെ നിര്‍ദേശമനുസരിച്ചു കേസെടുക്കും.

അരി കണ്ടെടുത്ത സാഹചര്യത്തില്‍ ക്രമക്കേടു നടന്നുവെന്നു സംശയമുള്ള 10 റേഷന്‍കടകളില്‍ പരിശോധന നടത്തി. ഇവിടത്തെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചുവരുകയാണ്. സിവില്‍ സപ്ലൈസ് കമ്മിഷണര്‍ സജിത്ത്ബാബുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു പരിശോധന നടത്തിയത്.

സിവില്‍ സപ്ലൈസ് സ്റ്റേറ്റ് വിജിലന്‍സ് ഓഫീസര്‍ അനിദത്ത്, കൊല്ലം ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍, കരുനാഗപ്പള്ളി, കൊല്ലം സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത അരി കാര്‍ത്തികപ്പള്ളി സിവില്‍ സപ്ലൈസ് ഡിപ്പോയിലേക്കുമാറ്റി.

സൗജന്യറേഷന്‍ കാര്‍ഡുടമകള്‍തന്നെമറിച്ചുവില്‍ക്കുന്നു

കായംകുളം : സൗജന്യറേഷന്‍ കാര്‍ഡുടമകള്‍തന്നെ മറിച്ചുവില്‍പ്പന നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. സൗജന്യമായി ലഭിക്കുന്ന അരി 12 രൂപ നിരക്കില്‍ മറിച്ചുവില്‍പ്പന നടത്തുന്നുണ്ട്. ഇവ വാങ്ങാന്‍ ഇടനിലക്കാരുമുണ്ട്. ഇത്തരത്തില്‍ സംഭരിക്കുന്ന അരി പോളിഷ് ചെയ്ത് കുത്തരിയാക്കി മാറ്റുന്നതിനും അരിപ്പൊടിയും പുട്ടുപൊടിയും ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

കൃത്യമായ രഹസ്യവിവരം

കായംകുളം: രണ്ടുമാസംമുന്‍പ് ചേപ്പാട്ടും രാമപുരത്തും നടന്ന പരിശോധനയില്‍ 329 ചാക്ക് ഭക്ഷ്യധാന്യമാണു പിടിച്ചെടുത്തത്. അന്ന് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരം ചരിഞ്ഞതെങ്ങും ചുവന്ന ഗ്രില്ലുമുള്ള കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നാണ്. ഇക്കുറി ലൊക്കേഷന്‍ മാപ്പും വാടകവീട്ടില്‍ താമസിക്കുന്നയാളുടെ പേരുമുള്‍പ്പെടെയാണു വിവരംലഭിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ പരിശോധനാസംഘത്തെ നിശ്ചയിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെതന്നെ ഇവരെത്തി പരിശോധന നടത്തുകയുംചെയ്തു. ജില്ലയിലെ ഓഫീസര്‍മാര്‍ അറിഞ്ഞില്ല.

ജില്ലാ സപ്ലൈ ഓഫീസറുടെ പരിശോധന, താറാവുതീറ്റയ്ക്കു കടത്തിയ പുഴക്കലരി പിടികൂടി

ഹരിപ്പാട്: റേഷന്‍ ഭക്ഷ്യധാന്യം മുട്ടയ്ക്കു പകരമായി വാങ്ങിയെടുത്ത് താറാവു തീറ്റയായി ഉപയോഗിക്കുന്നതായ പരാതിക്ക് സ്ഥിരീകരണം. ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ മേല്‍നോട്ടത്തില്‍ ചൊവ്വാഴ്ച തൃക്കുന്നപ്പുഴയില്‍ നടത്തിയ പരിശോധനയിലാണിത്. താറാവിന്റെയും കോഴിയുടെയും മുട്ടയ്‌ക്കൊപ്പം റേഷന്‍ പുഴുക്കലരിയാണെന്നു സംശയിക്കുന്ന അരിയാണ് പരിശോധനയില്‍ കണ്ടെത്തിയത്.

തീരദേശത്തുനിന്നു വന്‍തോതില്‍ റേഷനരിയും ഗോതമ്പും താറാവിനുള്ള തീറ്റയായി ശേഖരിക്കുന്നെന്ന് ജില്ലാ തലത്തിലെ വിജലിന്‍സ് കമ്മിറ്റിയില്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതു ശരിയല്ലെന്ന തരത്തിലെ റിപ്പോര്‍ട്ടാണ് കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ പിന്നീട്, വിജിലന്‍സ് കമ്മിറ്റിയില്‍ സമര്‍പ്പിച്ചത്. ഇതു തള്ളിക്കളഞ്ഞ വിജിലന്‍സ് കമ്മിറ്റി സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച ജില്ലാ സപ്ലൈ ഓഫീസര്‍ പരിശോധനയ്ക്കിറങ്ങിയത്.

രാവിലെ ഏഴുമണിയോടെ തീരദേശ റോഡിലെ ആറാട്ടുപുഴ മംഗലത്ത്് പെട്ടി ഓട്ടോറിക്ഷായില്‍ നടത്തിയ പരിശോധനയിലാണ് അരി പിടികൂടുന്നത്. വീയപുരം - എടത്വാ റൂട്ടിലെ താറാവു ഫാമില്‍ നല്‍കാനുള്ള അരിയാണിതെന്നാണ് വണ്ടിയിലുണ്ടായിരുന്ന ആള്‍ മൊഴി നല്‍കിയത്.

ഇതനുസരിച്ചു കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്തിലെ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പരിശോധന നടത്തിയെങ്കിലും റേഷന്‍ സാധനങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഈ സ്ഥാപനത്തിന്റെ ഉടമ മാന്നാര്‍ ഭാഗത്തു നിന്നു റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ താറാവു തീറ്റയ്ക്കായി വാങ്ങുന്നതായി സമ്മതിച്ചിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിക്കരുതെന്ന് താക്കീതു നല്‍കിയതായും പരിശോധന കര്‍ശനമായി തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.

Content Highlights: illegal ration rice seized in alappuzha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented