5.76 കോടിയുടെ അവിഹിത സ്വത്ത് കണ്ടെത്തി;കൊച്ചി നഗരസഭാ മുന്‍ എന്‍ജിനീയര്‍ക്കെതിരേ കുറ്റപത്രം


Screengrab: Mathrubhumi News

മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കൊച്ചി നഗരസഭാ മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍.എം. നഹാസിനെതിരേ വിജിലന്‍സ് കുറ്റപത്രം. 5.76 കോടിയുടെ അവിഹിത സ്വത്തുണ്ടെന്ന് കാണിച്ചാണ് എറണാകുളം വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സമ്പാദിച്ചതും ചെലവ് ചെയ്തതുമടക്കം 9.62 കോടിയുടെ സമ്പത്താണ് പരിശോധനാ കാലത്തുള്ളതെന്നും ഇതില്‍ നിയമപരമായ വരവ് 3.86 കോടിയും ചെലവ് 3.53 കോടിക്കടുത്താണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

എറണാകുളം സ്വദേശി ചെഷയര്‍ ടാര്‍സന്‍ കൊച്ചി നഗരസഭയിലെ 17 ഉദ്യോഗസ്ഥര്‍ക്കെതിരേ 2017-ല്‍ നല്കിയ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിയില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെങ്കിലും നഹാസിന്റെ കുറ്റപത്രം മാത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2006 മുതല്‍ 2018 വരെയുള്ള ഔദ്യോഗിക കാലത്തെ പ്രവര്‍ത്തനങ്ങളാണ് അന്വേഷിച്ചിരിക്കുന്നത്.

മറൈന്‍ഡ്രൈവ് അബാദിലും പ്രസ്റ്റീജിലും ഫ്‌ളാറ്റ്, ഗോള്‍ഡ് സൂക്കില്‍ വ്യാപാര സ്ഥാപനം, ഭാര്യയുടെയും മക്കളുടെയും പേരില്‍ ബാങ്ക് നിക്ഷേപങ്ങള്‍, നിരവധി കെട്ടിടങ്ങള്‍, അതില്‍ നിന്നുള്ള വാടക, മൂന്ന് ആഡംബര കാറുകള്‍, ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ തുടങ്ങിയവ വിജിലന്‍സ് പരിശോധിച്ചിരുന്നു. 12 വര്‍ഷത്തെ സര്‍വീസില്‍നിന്നാണ് ഈ സമ്പത്തെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ നടപടികള്‍ കോടതി ഉടന്‍ തുടങ്ങും.

Content Highlights: Illegal property worth 5.76 crore found; charge sheet against ex-engineer of Kochi Municipality

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented