പ്രതീകാത്മക ചിത്രം/ ANI
ബെംഗളൂരു: കോലാറിലെ മുള്‍ബാഗലില്‍ ലഹരിമരുന്നുനിര്മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ ഏഴു പേരെ പോലീസ് അറസ്റ്റുചെയ്തു. മുഖ്യസൂത്രധാരന്‍ രമേഷ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മരുന്നുവ്യാപാരിയായിരുന്ന രമേഷ് പിന്നീട് ലഹരിമരുന്ന് നിര്‍മാണത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഹരിഗുളികകളാണ് ഫാക്ടറിയില്‍ നിര്‍മിച്ചിരുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരബാദ് തുടങ്ങിയ നഗരങ്ങളിലെ ലഹരിമരുന്ന് ഇടപാടുകാര്ക്കായിരുന്നു ഗുളികകള്‍ വിതരണം ചെയ്തിരുന്നത്.
വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരിമരുന്ന് നിര്‍മാണം. ഗ്രാനൈറ്റ് ബിസിനസ് ആണെന്നാണ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ലഹരിമരുന്ന് ഫാക്ടറിയെക്കുറിച്ച് ചെന്നൈ പോലീസില്‍നിന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുള്‍ബാഗല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ലക്ഷ്മികാന്തയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. അസംസ്കൃത വസ്തുക്കളും ലഹരിമരുന്ന് അവശിഷ്ടങ്ങളും പിടിച്ചെടുത്തു.
Content Highlights: illegal drugs factory caught by police in kolar karnataka
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..