റോഡിലെ ആര്‍ച്ച് അശ്രദ്ധയോടെ അഴിച്ചിട്ടു, വീണത് ബൈക്ക് യാത്രികരുടെ മുകളില്‍; ഗുരുതര പരിക്ക്


സിസിടിവി ദൃശ്യത്തിൽ നിന്ന്

തിരുവനന്തപുരം: റോഡിന് കുറുകെ അനുമതിയില്ലാതെ സ്ഥാപിച്ച ആര്‍ച്ച് അശ്രദ്ധയോടെ അഴിച്ചിട്ടത് ബൈക്ക് യാത്രികരായ അമ്മയുടേയും മകളുടേയും മുകളില്‍. നെയ്യാറ്റിന്‍കര ഓലത്താനിക്ക് സമീപത്തുള്ള കവിത ജംഗ്ഷനിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വാഹനഗതാഗതം തടസ്സപ്പെടുത്താതെ ആര്‍ച്ച് അഴിച്ച് മാറ്റിയതാണ് അപകടത്തിന് കാരണമായത്. അഴിച്ച് മാറ്റുമ്പോള്‍ നിരവധി വാഹനങ്ങള്‍ താഴെകൂടി കടന്ന് പോവുന്നത് ദൃശ്യങ്ങളില്‍ കാണം. ഇതിനിടെ ബൈക്കില്‍ കടന്ന് പോവുകയായിരുന്ന ലേഖയ്ക്കും മകള്‍ക്കും മേലേയ്ക്ക് ആര്‍ച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലേഖയുടെ ചുണ്ട് മുതല്‍ താടി വരെ മുറിഞ്ഞുപോയ നിലയിലായിരുന്നു. ശ്വാസ കോശത്തിനും പരിക്കേറ്റിട്ടുണ്ട്. മകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും വിഷയത്തില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ പരാതി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. നവകേരള ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന് വേണ്ടിയാണ് ആര്‍ച്ച് സ്ഥാപിച്ചത്. ഇതിന് അനുമതി വാങ്ങിയിരുന്നില്ല.

Content Highlights: arch accident in road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented