ഭര്‍ത്താവിനെ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം: കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന


സൗമ്യ, വിനോദ് | Photo: Special Arrangement

കട്ടപ്പന: വിദേശത്തുള്ള കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗത്തെയും കാമുകന്റെ കൂട്ടാളികളെയും കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ബുധനാഴ്ച പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

സൗമ്യയുടെ കാമുകന്‍ വിനോദ് രാജേന്ദ്രനെ സൗദിയില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കേസില്‍ വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യാ അബ്രഹാം(33), മയക്കുമരുന്ന് എത്തിച്ചു നല്‍കിയ കാമുകന്റെ കൂട്ടാളികളായ ശാസ്താംകോട്ട സഹിയ മന്‍സിലില്‍ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കല്‍ കപ്പലണ്ടിമുക്ക് അനുമോന്‍ മന്‍സിലില്‍ ഷെഫിന്‍(24) എന്നിവരെ വണ്ടന്‍മേട് പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വിദേശത്തുള്ള കാമുകന്റെ കൂട്ടാളികളും ചേര്‍ന്ന് സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ. വെച്ച് കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.

Also Read

'നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്, ...

Content Highlights: idukki vandanmedu panchayath member soumya abraham fake drug case conspiracy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented