വരുമാന സര്‍ട്ടിഫിക്കറ്റിന് പതിനായിരം രൂപ കൈക്കൂലി; ഇടുക്കിയില്‍ തഹസില്‍ദാര്‍ അറസ്റ്റില്‍


ജയ്ഷ്

കട്ടപ്പന: വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവേ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി. ഇടുക്കി തഹസില്‍ദാര്‍ ജയ്ഷ് ചെറിയാനാണ് അറസ്റ്റിലായത്.

കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസില്‍ദാര്‍ ജയ്ഷ് ആവശ്യപ്പെട്ടു.

തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

വിജിലന്‍സ് കോട്ടയം ഈസ്റ്റേണ്‍ റേഞ്ച് എസ്.പി. വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍, സി.ഐ.മാരായ ടിപ്‌സണ്‍ തോമസ്, മഹേഷ് പിള്ള, എസ്.ഐ.മാരായ സ്റ്റാന്‍ലി തോമസ്, എ.ജെ. ജോയ്, സുരേഷ് കെ.എന്‍. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: idukki thahasildar arrested for taking bribe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented