17-കാരിയെ അര്‍ധനഗ്നയാക്കി ബെഞ്ചില്‍ കെട്ടിയിട്ടു, ശൂലംകൊണ്ട് കുത്തിക്കൊന്നു;ഇടുക്കിയെ നടുക്കിയ നരബലി


ആദ്യഭാര്യ ഉപേക്ഷിച്ചുപോയ മോഹനന്‍ ഈറ്റവെട്ടുമ്പോഴാണ് സോഫിയയെ കണ്ടുമുട്ടിയത്. പിന്നീട് സോഫിയ വീടുവിട്ട് മോഹനനോടൊപ്പം പനംകൂട്ടിയില്‍ താമസമാക്കി. ഇതിനിടെ, നരബലി നടത്തിയാല്‍ കോടിക്കണക്കിനുരൂപയുടെ നിധി കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു മന്ത്രവാദി മോഹനനെയും കുടുംബത്തെയും വലയിലാക്കി.

പ്രതീകാത്മക ചിത്രം / AFP

ചെറുതോണി(ഇടുക്കി): ഇടുക്കി ജില്ലയിലെ ആദ്യത്തെ കുപ്രസിദ്ധ നരബലി കേസായി അറിയപ്പെടുന്നത് പനംകൂട്ടിയിലെ സോഫിയയുടെ കൊലപാതകമാണ്. 1981 ഡിസംബര്‍ 17-നായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊന്നത്തടി പഞ്ചായത്തിലെ പനംകൂട്ടിയില്‍ മുത്തിയുരുണ്ടയാര്‍ തച്ചിലേത്ത് വര്‍ഗീസിന്റെ മൂന്നാമത്തെ മകളായിരുന്നു സോഫിയ. കാട്ടില്‍നിന്ന് ഈറ്റവെട്ടി പനമ്പും കുട്ടയുംനെയ്ത് വിറ്റുജീവിക്കുന്ന ചുരുളിപ്പറമ്പില്‍ മോഹനനുമായി സോഫിയ പ്രണയത്തിലായി.

ആദ്യഭാര്യ ഉപേക്ഷിച്ചുപോയ മോഹനന്‍ ഈറ്റവെട്ടുമ്പോഴാണ് സോഫിയയെ കണ്ടുമുട്ടിയത്. പിന്നീട് സോഫിയ വീടുവിട്ട് മോഹനനോടൊപ്പം പനംകൂട്ടിയില്‍ താമസമാക്കി. ഇതിനിടെ, നരബലി നടത്തിയാല്‍ കോടിക്കണക്കിനുരൂപയുടെ നിധി കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു മന്ത്രവാദി മോഹനനെയും കുടുംബത്തെയും വലയിലാക്കി. ഒടുവില്‍ സോഫിയയെ ബലികൊടുക്കാന്‍ വീട്ടുകാരും മന്ത്രവാദിയും ചേര്‍ന്ന് തീരുമാനിച്ചു. പതിനേഴുകാരിയായ സോഫിയയെ ബഞ്ചിന് മുകളില്‍ അര്‍ധനഗ്‌നയായി വരിഞ്ഞുമുറുക്കി കെട്ടി മോഹനന്റെ അനുജനായ ഉണ്ണി അവളെ മൂര്‍ച്ചയുള്ള ശൂലംകൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.



ഹനുമാന്‍പ്രീതിക്കുവേണ്ടിയായിരുന്നു കൊല. പിന്നീട് സോഫിയയെ വീട്ടിലെ നടുമുറിയില്‍ കുഴിച്ചുമൂടുകയായിരുന്നു. മോഹനനും ഉണ്ണിയും കൂടാതെ അച്ഛന്‍ കറുപ്പന്‍, അമ്മ രാധ, മോഹനന്റെ മറ്റൊരു അനുജന്‍ ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരന്‍ എന്നിവരും മന്ത്രവാദത്തിലും നരബലിയിലും പങ്കെടുത്തിരുന്നു. കുഴിച്ചിട്ടിരുന്ന മൃതദേഹം പുറത്തെടുക്കുന്ന സമയത്ത് വന്‍ ജനാവലിയാണ് അന്ന് പനംകൂട്ടിയില്‍ തടിച്ചുകൂടിയത്.

മുരിക്കാശ്ശേരി പോലീസ് പരിധിയിലായിരുന്നു അന്ന് പനംകൂട്ടി. അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന സാമുവല്‍ മുരിക്കാശ്ശേരി എസ്.ഐ. ജോസഫ് തോമസ്, ദേവികുളം സബ് കളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഈ കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷകിട്ടി. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികളെല്ലാം ഇപ്പോള്‍ അടിമാലിയിലും പരിസരത്തുമായി താമസിക്കുന്നു. എന്നാല്‍, പ്രധാന പ്രതിയായ ഉണ്ണി ജയിലില്‍ മരിച്ചു.

Content Highlights: idukki sofiya human sacrifice murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented