ഡ്യൂട്ടിക്കിടെ മദ്യപിച്ച് ഉത്സവസ്ഥലത്ത് നൃത്തംചെയ്തു; ഇടുക്കിയിലെ ASI-ക്ക് സസ്‌പെന്‍ഷന്‍


1 min read
Read later
Print
Share

ഉത്സവസ്ഥലത്ത് തമിഴ് പാട്ട് കേട്ടതോടെ 'കാക്കിക്കുള്ളിലെ നര്‍ത്തകന്‍' ഉണരുകയായിരുന്നു.

എ.എസ്.ഐ. നൃത്തംചെയ്യുന്ന ദൃശ്യങ്ങൾ

ഇടുക്കി: ഡ്യൂട്ടിക്കിടെ മദ്യപിച്ച് നൃത്തംചെയ്തതിന് എ.എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ എ.എസ്.ഐ. കെ.പി.ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. കഴിഞ്ഞദിവസം പൂപ്പാറയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് മദ്യപിച്ചെത്തിയ എ.എസ്.ഐ. നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായിരുന്നു.

പൂപ്പാറ ടൗണിലെ മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിന് ഡ്യൂട്ടിക്കെത്തിയതായിരുന്നു എ.എസ്.ഐ. എന്നാല്‍ ഉത്സവസ്ഥലത്ത് തമിഴ് പാട്ട് കേട്ടതോടെ 'കാക്കിക്കുള്ളിലെ നര്‍ത്തകന്‍' ഉണരുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് പോലീസ് യൂണിഫോണില്‍ എ.എസ്.ഐ. നൃത്തംചെയ്തു. വ്യത്യസ്തമായ നൃത്തച്ചുവടുകള്‍ കണ്ട് പലരും കൈയടിച്ചു. ഒടുവില്‍ നൃത്തം അവസാനിപ്പിക്കാതെ വന്നതോടെ നാട്ടുകാര്‍ തന്നെ എ.എസ്.ഐ.യെ പിടിച്ചുമാറ്റുകയായിരുന്നു.

എ.എസ്.ഐ. നൃത്തംചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌പെഷ്യല്‍ ബ്രാഞ്ചും മൂന്നാര്‍ ഡിവൈ.എസ്.പി.യും നടത്തിയ അന്വേഷണത്തില്‍ എ.എസ്.ഐ. ഡ്യൂട്ടി സമയത്ത് മദ്യപിച്ചാണ് നൃത്തംചെയ്തതെന്ന് കണ്ടെത്തി. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിച്ചെന്നും തെളിഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും മൂന്നാര്‍ ഡിവൈ.എസ്.പി.യുടെയും റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് എ.എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.

Content Highlights: idukki shanthanpara asi suspended for dancing during his duty

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
woman body found in trolley bag

1 min

ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം: സംശയം നീങ്ങി, കാണാതായ യുവതിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടെത്തി

Sep 25, 2023


KSU

1 min

കോട്ടയം കുഞ്ഞച്ചനെന്ന വ്യാജൻ, വനിതകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചാരണം; KSU പ്രവർത്തകൻ കസ്റ്റഡിയിൽ

Sep 26, 2023


mala dead body

1 min

ആദ്യം കണ്ടത് രണ്ട് അസ്ഥികള്‍, കുറ്റിക്കാടിനുള്ളില്‍ ഒരുമാസം പഴക്കമുള്ള മൃതദേഹം; അന്വേഷണം

Sep 25, 2023


Most Commented