പ്രതീകാത്മക ചിത്രം | Photo: AFP
രാജാക്കാട്(ഇടുക്കി) ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയത് ബി.ജെ.പി. ദേശീയസമിതി അംഗമാണെന്ന് ആരോപിച്ച് ജോലി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ ജില്ലാ കമ്മിറ്റി അംഗം രംഗത്ത്.
ചൊവ്വാഴ്ചയാണ്, ഉപ്പുതറ സ്വദേശിയില്‍നിന്ന് പണം തട്ടിയ കേസില്‍ പൂപ്പാറ സ്വദേശി രഘുനാഥ് കണ്ണാറയെ പോലീസ് അറസ്റ്റുചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് ദേശീയസമിതി അംഗം ശ്രീനഗരി രാജനെതിരേ ആരോപണവുമായി ഇയാള്‍ രംഗത്തെത്തിയത്.
ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങിയത് താനാണ്. എന്നാല്‍ വാങ്ങിയ മുഴുവന്‍ പണവും ദേശീയസമിതി അംഗമായ ശ്രീനഗരി രാജനെ ഏല്‍പ്പിച്ചു. ഇതിനുശേഷം ജോലി നല്‍കാത്തതിനാല്‍ ചിലര്‍ക്ക് താന്‍ പണം തിരിച്ചു നല്‍കിയെന്നും ഇയാള്‍ പറഞ്ഞു.
രാജന്‍ ബി.ജെ.പി. പ്രവര്‍ത്തകരെ ഉപയോഗിച്ച് മഹാലക്ഷ്മി ചിട്ടിതട്ടിപ്പ് ഉള്‍പ്പെടെ നടത്തിയെന്നും ഇദ്ദേഹം ആരോപിച്ചു. ബി.ജെ.പി. സംസ്ഥാന-കേന്ദ്ര നേതൃത്വത്തിനും ശ്രീനഗരി രാജനെതിരേ പരാതി നല്‍കുമെന്ന് രഘുനാഥ് കണ്ണാറ പറഞ്ഞു.
സത്യമില്ലെന്ന് ശ്രീനഗരി രാജന്‍
എന്നാല്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് ശ്രീനഗരി രാജന്‍ പ്രതികരിച്ചു. ബി.ജെ.പി.യില്‍നിന്ന് പുറത്താക്കിയ രഘുനാഥിന് നാളുകളായി പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. സാമ്പത്തിക ക്രമക്കേടിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മറ്റു ചിലരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ പേര് തട്ടിപ്പ് കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും ശ്രീനഗരി രാജന്‍ പറഞ്ഞു.
Content Highlights: idukki rajakkad job fraud case allegation against bjp leaders
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..