പിടിയിലായ ബിജേഷ്(ഇടത്ത്) കൊല്ലപ്പെട്ട അനുമോൾ(വലത്ത്)
കട്ടപ്പന(ഇടുക്കി): കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിന്റെ ഭാര്യ അനുമോളുടെ(വത്സമ്മ) മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയത്. ഇതിനിടെ, ബിജേഷിനെയും കാണാതായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ച് ബിജേഷ് നാടുവിട്ടെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഭാര്യയുടെ ഫോണ്‍ കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലും അതിര്‍ത്തിമേഖലകളിലും ഇയാള്‍ക്കായി തിരച്ചില്‍ വ്യാപമാക്കി. ഇതിനിടെയാണ് ഞായറാഴ്ച തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് കുമളി സി.ഐ.യും സംഘവും ബിജേഷിനെ പിടികൂടിയത്. ഇയാളെ ഉടന്‍തന്നെ കട്ടപ്പനയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
Content Highlights: idukki kanchiyar anumol murder case husband in police custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..