ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് കത്തിച്ചു? ഇടുക്കിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സംശയം


Screengrab: Mathrubhumi News

ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിച്ച് പോലീസ്. നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണത്തിലാണ് കൊലപാതകത്തിന്റെ സൂചനകള്‍ പുറത്തുവരുന്നത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് ചിന്നമ്മയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാല്‍ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മറ്റുചില സംശയങ്ങളുയര്‍ന്നത്.



ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ മൊഴിനല്‍കിയിരുന്നു. മാത്രമല്ല, വീടിന്റെ ചില ഭാഗങ്ങളില്‍ രക്തക്കറയും കണ്ടെത്തി. വീടിന്റെ മറ്റൊരുഭാഗത്ത് തുണികള്‍ കത്തിച്ചനിലയില്‍ കണ്ടെത്തിയതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്.

മോഷണശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് കത്തിച്ചതാകാമെന്നാണ് പോലീസിന്റെ നിലവിലെ സംശയം. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.

നാരകക്കാനത്ത് മകന്റെ കുടുംബത്തോടൊപ്പമാണ് ചിന്നമ്മ താമസിച്ചിരുന്നത്. ഹോട്ടല്‍ നടത്തുന്ന മകനും മരുമകളും കടയിലേക്ക് പോയാല്‍ ചിന്നമ്മ മാത്രമായിരിക്കും വീട്ടിലുണ്ടാവുക. കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കൊച്ചുമകനാണ് ചിന്നമ്മയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്.

Content Highlights: idukki chinnamma death case police suspects murder investigation is going on


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented