മീന്‍ വില്‍ക്കുമ്പോള്‍ കണ്ടുവെക്കും, മടങ്ങുമ്പോള്‍ മോഷണം; റോഡ് നിര്‍മാണവസ്തുമോഷണത്തില്‍ അറസ്റ്റ്‌


പ്രതികൾ മൂന്നുപേരും വാഹനത്തിൽ പച്ചമീൻ വിൽക്കുന്നവരാണ്

സുനിൽ, ബാബു

ചെറുതോണി: റോഡുനിർമാണത്തിനു കൊണ്ടുവന്ന വസ്തുക്കൾ മോഷ്ടിച്ച് വില്പനനടത്തിയ പ്രതികളെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. ആലിൻചുവട് നീതു ഭവനിൽ ബാബു പൊന്നപ്പൻ (55) ,ഗാന്ധിനഗർ കോളനി പുത്തൻപുരക്കൽ സുനിൽ ശശി (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ഗാന്ധിനഗർ കോളനി സ്വദേശി പുത്തൻപുരക്കൽ മനോജ് മനോഹരൻ (30) മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് നിരീക്ഷണത്തിൽകഴിയുന്ന ഇയാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റുചെയ്യും.

താന്നിക്കണ്ടം വഴിയുള്ള പൈനാവ് മഞ്ഞപ്പാറ റോഡിന്റെ കരാറെടുത്തിരിക്കുന്ന ഇ.കെ.കെ. ഗ്രൂപ്പിന്റെ സൂപ്പർവൈസർ എരുമേലി പുഞ്ചവയൽ മണ്ണാർവെളിയിൽ നൈജിൽ ചാക്കോ നൽകിയ പരാതിയെത്തുടർന്നുനടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.കഴിഞ്ഞ 20-നാണ് സംഭവം. പ്രതികൾ മൂന്നുപേരും വാഹനത്തിൽ പച്ചമീൻ വിൽക്കുന്നവരാണ്. മീൻ വിൽപ്പനക്കിടയിൽ നിർമാണവസ്തുക്കൾ കണ്ടുവയ്ക്കുകയും തിരിച്ചു വരുമ്പോൾ വാഹനത്തിൽ കൊണ്ടുവന്നു വിൽക്കുകയുമാണ് ചെയ്യുന്നത്. മോഷണം നടത്തുന്ന വസ്തുക്കൾ പതിനാറാം കണ്ടത്തുള്ള ആക്രിക്കടയിൽ വിൽപ്പന നടത്തിയതായി പ്രതികൾ സമ്മതിച്ചു. കരിമ്പൻ മുരിക്കാശേരി റോഡുപണിക്കു കൊണ്ടുവന്ന നിർമാണവസ്തുക്കൾ മോഷണംപോയ പരാതിയിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ് ഈ മോഷണത്തിനു പിന്നിലും ഇവർ തന്നെയാണൊയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അറസ്റ്റുചെയ്ത പ്രതികളെ ഇടുക്കി കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഇടുക്കി എസ്.ഐ. ചാർളി തോമസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജി, അനൂപ്, ഷിന്റോ തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Content Highlights: idukki cheruthoni road construction theft two fish merchants arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented