രാഹുൽ
അടിമാലി: കഞ്ചാവ് കച്ചവടം തടസ്സപ്പെടുത്തിയതിന് ആദിവാസി മൂപ്പനെ അക്രമിച്ച് കടന്നുകളഞ്ഞ പ്രതി പോലീസ് പിടിയിൽ. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കുളമൻകുഴി കോളനിയിലെ ഓലിക്കൽ രാഹുൽ (24) നെയാണ് തിരുവനന്തപുരം പാറശാലയിൽ നിന്നും അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കുടിയിലെ കാണി ഗോപിക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ഓഗസ്റ്റ് 18-നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികൾ കഞ്ചാവ് പൊതിയായി വിൽപ്പന നടത്തിയിരുന്നു. കുടിയിലും പ്രദേശത്തും കഞ്ചാവ് വിൽക്കുന്നതിനെ കുടിയിലെ കാണി ഗോപി എതിർത്തു. ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും പറഞ്ഞു. ഓഗസ്റ്റ് 18-ന് പ്രതികൾ ഗോപിയുടെ വീട്ടിൽ കയറി ഇയാളെ ക്രൂരമായി മർദ്ദിച്ചു. ഇയാളുടെ ദേഹത്ത് കമ്പിവടി കൊണ്ട് ക്രൂരമായി അടിച്ചു. വാരിയെല്ല് തകർന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഗോപി മാസങ്ങളോളം ചികിത്സയിലായിരുന്നു. ഒളിവിൽ പോയ പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇതോടെ ഫോൺ ഓഫ് ചെയ്ത് ഒളിവിലായി. കഴിഞ്ഞ ദിവസം പ്രതികൾ തിരുവനന്തപുരത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെ എത്തി രാഹുലിനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ.മാരായ സിജു ജേക്കബ്, ടി.പി. ജൂഡി, എ.എസ്.ഐ. അബ്ബാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights: idukki adimali ganja selling adivasi moopan attacked accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..