പ്രതീകാത്മകചിത്രം| Photo: AFP
അടിമാലി: മുക്കുപണ്ടം പണയംവെച്ച് നാൽപ്പതിനായിരം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിലാകുന്ന അവസ്ഥയിലെത്തിയപ്പോൾ സ്വന്തം വാഹനം ജൂവലറി ഉടമയ്ക്ക് വിട്ടുനൽകി കേസിൽനിന്ന് തലയൂരി.
അടിമാലിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അടിമാലിയുടെ സമീപവാസിയായ ഒരു യുവാവ് രണ്ട് പവൻ തൂക്കംവരുന്ന മുക്കുപണ്ടം പണയം വെയ്ക്കാൻ അടിമാലിയിലെ ഒരു സ്വർണക്കടയിൽ എത്തി.
അറുപതിനായിരം രൂപയ്ക്ക് പണയം വെച്ചു. നാൽപ്പതിനായിരം രൂപ വാങ്ങി. ഇരുപതിനായിരം രൂപ വൈകുന്നേരം വാങ്ങിക്കൊള്ളാം എന്ന് പറഞ്ഞ് പോയി. പിന്നീട് കടക്കാരൻ പണയവസ്തു സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. കട ഉടമ പോലീസിൽ പരാതി നൽകി. വൈകുന്നേരം ഇയാൾ എത്തുമ്പോൾ അറിയിക്കാൻ പോലീസ് കട ഉടമയ്ക്ക് നിർദേശം നൽകി.
വൈകുനേരത്തോടെ യുവാവ് ബാക്കി തുക വാങ്ങാൻ എത്തി. പോലീസും എത്തി. കേസിൽപ്പെടും എന്ന് മനസ്സിലാക്കിയ യുവാവ് അപ്പോൾതന്നെ തന്റെ വാഹനം കട ഉടമയുടെ പേരിൽ രേഖാമൂലം എഴുതി നൽകി കേസിൽനിന്ന് തലയൂരുകയും ചെയ്തു.
മുക്കുപണ്ടമാണോ എന്ന് പരിശോധിച്ച് ബോധ്യപ്പെട്ട് പണം നൽകേണ്ട ബാധ്യത കട ഉടമയ്ക്കാണെന്നും നിലവിൽ പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും അടിമാലി പോലീസ് പറഞ്ഞു.
Content Highlights: idukki adimali fake gold financial scam escaped by giving vehicle
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..