പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഹൈദരാബാദില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ പീഡന പരാതി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ നാഗേശ്വര റാവുവിനെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി നാഗേശ്വര റാവു പീഡീപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ജൂലായ് ഏഴിന് ഭര്‍ത്താവ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം എന്നാണ് യുവതിയുടെ പരാതി. വീട്ടില്‍ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ നാഗേശ്വര്‍ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം യുവതിയേയും ഭര്‍ത്താവിനേയും നാഗേശ്വറ റാവു നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇതിനിടെ അവിടെനിന്നും രക്ഷപ്പെട്ടാണ് ഇവര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.
നാഗേശ്വര്‍ റാവു ഇതിനുമുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് പരാതി നല്‍കരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2018ല്‍ ഒരു കേസില്‍ ഭര്‍ത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം 2021 വരെ ഭര്‍ത്താവ് നാഗേശ്വരറാവുവിന്റെ ഫാമില്‍ ജോലി ചെയ്തിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തതായി ഹൈദരാബാദ് പോലീസ് കമ്മിഷണര്‍ സി.വി ആനന്ദ് അറിയിച്ചു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: Hyderabad Police Inspector On The Run After Rape Complaint, Suspended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..