Photo: Mathrubhumi
ഹൈദരാബാദ്: തന്റെ കാമുകിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഹരിഹര കൃഷ്ണ (22) ആണ് അറസ്റ്റിലായത്. യുവതിയുടെ മുന്‍ കാമുകനായ നവീനാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വീണ്ടും അടുക്കുന്നുവെന്ന സംശയത്തിലാണ് കൃഷ്ണ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം യുവാവിന്റെ തലയും സ്വകാര്യ ഭാഗങ്ങളും ഹൃദയവും കൈവിരലുകളും അറുത്തെടുത്ത ശേഷമാണ് പ്രതി മൃതദേഹം ഉപേക്ഷിച്ചത്. ഫെബ്രുവരി 17-നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കാണാതായ യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ കേസില്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കൃഷ്ണ ശനിയാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
നവീനും ഹരിഹര കൃഷ്ണയും അടുത്ത സുഹൃത്തുക്കളായിരുന്നു. ദില്‍സുഖ്‌നഗറിലെ കോളേജില്‍ ഒന്നിച്ചായിരുന്നു ഇരുവരും പഠനം. പെണ്‍കുട്ടിയും ഇതേ കോളേജിലായിരുന്നു. നവീനാണ് പെണ്‍കുട്ടിയോട് ആദ്യം പ്രണയാഭ്യര്‍ഥന നടത്തിയത്. രണ്ടുവര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും അകന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടി കൃഷ്ണയുമായി അടുപ്പത്തിലായത്. എന്നാല്‍ ഇതിനിടെയിലും നവീന്‍ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള തുടര്‍ച്ചയായ മെസേജും വിളികളിലും അസ്വസ്ഥനായ കൃഷ്ണ, നവീനിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്ന് മാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകം. ഫെബ്രുവരി 17-ന് ഇരുവരും തമ്മില്‍ മദ്യപിച്ചു. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി സംഘര്‍ഷമുണ്ടാക്കിയ ശേഷം നവീനെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന നവീനിന്റെ ചിത്രം പ്രതി കാമുകിക്ക് വാട്‌സാപ്പിലൂടെ അയച്ചുനല്‍കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നവീനിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Hyderabad Man Beheads Friend, Rips Out His Heart, Surrenders: Cops
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..