സിദ്ദിഖ്
പനമരം: വയനാട് പനമരത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു. കോഴിക്കോട് കുളത്തറ മുണ്ട്യാർ വയൽ അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ നിത ഷെറിൻ ആണ് കൊല്ലപ്പെട്ടത്.
ഇവർ പനമരം സ്വദേശികൾ അല്ല. നിതയുടെ ബന്ധുവായ പനമരത്തെ അബ്ദുൾ റഷീദിന്റെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇവിടെ വെച്ചായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം സിദ്ദിഖ് തന്നെയാണ് വിവരം സഹോദരനെ വിളിച്ച് അറിയിച്ചത്. പോലീസ് വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് ബന്ധു വീട്ടുകാർ ഇക്കാര്യം അറിയുന്നത്. ഭാര്യയെക്കുറിച്ചുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Content Highlights: husband killed wife in wayanad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..