രവീന്ദ്രൻ | Photo: Screengrab/ Mathrubhumi
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് മുത്താമ്പിയില്‍ ഭാര്യയെക്കൊലപ്പടുത്തിയ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു രവീന്ദ്രന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുന്നത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന ലേഖയെയാണ് കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും.
ലേഖയുടെ തറവാട് വീട്ടിലായിരുന്നു ഇരുവരും താമസം. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍.
Content Highlights: husband killed wife and surrenders at police station kozhikode koyilandy muthambi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..