കാമുകനൊപ്പം പ്രിയങ്ക സമീപം ഭർത്താവ് സനോജ് കുമാർ (വലത്ത്)
മുംബൈ: കല്യാണം കഴിഞ്ഞ് 20-ാംദിവസം കാമുകനൊപ്പം പോകാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹംചെയ്തതെന്ന് ഭര്‍ത്താവ് സനോജ് കുമാര്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു സഹായം. സത്താറയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം.
മേയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ പ്രിയങ്കകുമാരി അസന്തുഷ്ടയാണെന്ന് സനോജ് കുമാറിന് മനസ്സിലായി.
അന്വേഷിച്ചപ്പോള്‍ മറ്റൊരു യുവാവുമായി പ്രണയമുണ്ടെന്നും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതെന്നും ഭാര്യ വ്യക്തമാക്കി. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം പോകാന്‍ സഹായം ചെയ്തുകൊടുക്കുകയായിരുന്നു.
എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഭാര്യയ്ക്ക് കാമുകനുമായുള്ള ബന്ധത്തെ സനോജ് പിന്തുണയ്ക്കുകയും ഇരുവരുടെയും വിവാഹത്തിന് എതിര്‍പ്പില്ലെന്ന് അറിയിക്കുകയുമായിരുന്നെന്ന് മനാതു പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കമലേഷ് കുമാര്‍ പറഞ്ഞു.
Content Highlights: husband helps wife to elope with her lover in maharashtra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..