ഭര്‍ത്താവ് തൂങ്ങിമരിച്ചനിലയില്‍; ഭാര്യ നിലത്ത് മരിച്ചനിലയില്‍


സുനിൽകുമാറും ഭാര്യ മഞ്ജുളയും

അയര്‍ക്കുന്നം: തൂങ്ങിമരിച്ച ഭര്‍ത്താവിനുസമീപം നിലത്ത് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം അയര്‍ക്കുന്നം അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്.

ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നതായും കുടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുസംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു. സുനില്‍ മരപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.



ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് സംഭവം ആദ്യം കാണുന്നത്. മകന്റെ നിലവിളികേട്ടാണ് അയല്‍വാസികളും സംഭവം അറിഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. മകനെത്തുമ്പോള്‍ മഞ്ജുളയ്ക്ക് അനക്കമുണ്ടായിരുന്നതായി പറയുന്നു. ഇവരുടെ കഴുത്തില്‍ സംശയകരമായ പാടുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മഞ്ജുളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. മകള്‍: അക്ഷര സുനില്‍ (ബ്യൂട്ടീഷ്യന്‍), മകന്‍: ദേവാനന്ദ് സുനില്‍ (എന്‍ജിനിയറിങ് വിദ്യാര്‍ഥി). അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlights: husband commits suicide, wife found dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented