സന്തോഷ്, വിദ്യ
തിരുവനന്തപുരം: പത്തനംതിട്ട കലഞ്ഞൂരില്‍ ഭര്‍ത്താവ് വെട്ടിമാറ്റിയ യുവതിയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ വിദ്യയുടെ ചികിത്സ പുരോഗമിക്കുകയാണ്. അറസ്റ്റിലായ ഭര്‍ത്താവ് സന്തോഷുമായി പോലീസ് കലഞ്ഞൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
വിദ്യക്കെതിരേ നടന്നത് ആസൂത്രിതമായ വധശ്രമമാണെന്നും അക്രമം അഞ്ച് വയസ്സുകാരനായ മകന്റെ മുന്നിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദ്യയെ കൊലപ്പെടുക എന്ന ഉദ്ദേശത്തോടെയെത്തിയ സന്തോഷിന്റെ പക്കല്‍ ആസിഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം വീടിന് പുറത്തുവെച്ച് വിദ്യയെ വകവരുത്താനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ രാത്രി വീടുകയറിയാണ് സന്തോഷ് ആക്രമിച്ചത്. അടുക്കള ഭാഗത്തുകൂടിയാണ് പ്രതി അകത്തുകയറിയത്. വടിവാള്‍ കൊണ്ടുള്ള വെട്ടില്‍ വിദ്യയുടെ ഇടതു കൈയും വലതു കൈയിലെ മൂന്ന് വിരലുകളും അറ്റുപോയിരുന്നു. തടഞ്ഞ വിദ്യയുടെ പിതാവ് വിജയന് പുറത്ത് വെട്ടേറ്റു. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട സന്തോഷിനെ ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് പിടികൂടിയത്.
ഏഴ് വര്‍ഷം മുമ്പായിരുന്നു സന്തോഷിന്റെയും വിദ്യയുടെയും വിവാഹം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി അകന്നുകഴിയുകയായിരുന്നു. കുടുംബ കോടതിയിലെ വ്യവഹാരങ്ങള്‍ക്കിടെ കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായത്.
വിദ്യയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നാണ് വിവരം. കൈ തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയമാണോ എന്നറിയാന്‍ ഒരുദിവസം വേണം.
Content Highlights: husband attacked his estranged wife in pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..