വര്‍ക്കലയില്‍ ഇരു കാലിനും സ്വാധീനമില്ലാത്ത യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ചു


പരിക്കേറ്റ സതി

തിരുവനന്തപുരം: വര്‍ക്കല രഘുനാഥപുരത്ത് മദ്യ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടൂര്‍ വലയന്റെ കുഴി സ്വദേശിനി സതി (34)-ന് ആണ് പരിക്കേറ്റത്. ഇടത് തോളിലേറ്റ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ രണ്ട് കാലിനും സ്വാധീനമില്ല. ഇവരുടെ ഭര്‍ത്താവ് സന്തോഷിനെ (36) പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഏറെ നാളായി വര്‍ക്കല രഘുനാഥപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സന്തോഷ് കഴിഞ്ഞ ദിവസങ്ങളിലും ഇവരെ ഉപദ്രവിച്ചിരുന്നു എന്ന് സതിയുടെ അമ്മ പറഞ്ഞു. ദമ്പതിമാര്‍ക്ക് ഒരു മകനാണ് ഉള്ളത്. ഉച്ചയോടെ മകനെ വിളിക്കുകയും താൻ വീട്ടില്‍ എത്തുമ്പോള്‍ അവിടെ ആരും ഉണ്ടാകരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞതായും സതിയുടെ അമ്മ പറയുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സന്തോഷിനെ കസ്റ്റഡിയില്‍ ഏടുക്കുകയായിരുന്നു. പരിക്കേറ്റ സതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമദ്യപാനി കൂടിയാണ് സന്തോഷ് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കും പോളിയോ ബാധിച്ച് ഒരു കൈക്ക് സ്വാധീനക്കുറവുണ്ട്.

Content Highlights: husband assaulted his wife and injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented