ഭാര്യയെ ഓഫീസില്‍നിന്ന് വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തി, ഭര്‍ത്താവ് പിടിയില്‍


പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു ജീവിക്കുകയായിരുന്നു.

ഫൈസൽ

വൈപ്പിന്‍: എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. പോസ്റ്റ് വുമണ്‍ ആയ യുവതിയെ പോസ്റ്റ് ഓഫീസില്‍നിന്നു വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.30-നാണ് സംഭവം. ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസല്‍ സംഭവ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു ജീവിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Content Highlights: husband arrested for attacking his wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented