രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീയുമായി സ്‌നേഹബന്ധം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍


ജൂണ്‍ 16-ന് രാത്രിയിലാണ് ശ്രീജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പ്രേമവിവാഹമായിരുന്നു.

പ്രവീൺകുമാർ

മൂന്നാര്‍: യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണന്‍ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെ(23)യാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 16-ന് രാത്രിയിലാണ് ഇയാളുടെ ഭാര്യ ശ്രീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പ്രേമവിവാഹമായിരുന്നു. വിവാഹശേഷം ഇയാള്‍ രണ്ടുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയുമായി സ്‌നേഹത്തിലായി. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

മൂന്നാര്‍ ടൗണിലെ ഹോട്ടലിലെ തൊഴിലാളിയാണ് പ്രവീണ്‍. എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ. കെ.ഡി.മണിയന്‍, സി.പി.ഒ. അനീഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: husband arrested after woman ends life in munnar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented