ആക്രമണത്തിന് പിന്നാലെ ഭീഷണി മുഴക്കുന്ന പ്രതി(ഇടത്ത്) ആക്രമണത്തിൽ തകർന്ന വീടിന്റെ ജനലുകൾ(വലത്ത്)
കോട്ടയം: കുമാരനല്ലൂരില്‍ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും ഗുണ്ടാ സംഘവും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചു തകര്‍ത്തു. തിരുവല്ല മുത്തൂരില്നിന്നുള്ള അക്രമി സംഘമാണ് വീട് അടിച്ച് തകര്‍ത്തത്.
വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ വീടിന് നേരേയാണ് തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ ആക്രമണമുണ്ടായത്. ഒരു വര്‍ഷം മുന്‍പാണ് വിജയകുമാരി അമ്മയുടെ മകളും തിരുവല്ല മുത്തൂര്‍ സ്വദേശിയായ സന്തോഷും തമ്മില്‍ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് 35 പവന് സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനുശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഗര്‍ഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിയെത്തി. 27 ദിവസം മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞു. 27 ദിവസം പ്രായമുള്ള കുഞ്ഞ് മുറിയ്ക്കുള്ളില്‍ കിടക്കുമ്പോഴായിരുന്നു അക്രമിസംഘം വീട്ടിലെത്തി അഴിഞ്ഞാടിയത്.
Content Highlights: husband and goons attacked wife house in kottayam kumaranalloor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..