പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തി; യൂട്യൂബറും പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍


Screengrab: Mathrubhumi News

കൊല്ലം: തോട്ടത്തില്‍ മേയാന്‍ വിട്ട പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തിയ കേസില്‍ യൂട്യൂബറും പിതാവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ റെജീഫ്, പിതാവ് കമറുദ്ദീന്‍, ചിതറ സ്വദേശി ഹിലാരി എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹംഗ്‌റി ക്യാപ്റ്റന്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണ് റെജീഫ്.

ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിടുന്ന പശുക്കളെ കൊലപ്പെടുത്തി മാംസം കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി പതിവായിരുന്നു. കഴിഞ്ഞദിവസം സജി എന്നയാളുടെ ഗര്‍ഭിണിയായ പശുവിനെയും വെടിവെച്ച് കൊന്ന് മാംസം കടത്തി. സംഭവത്തില്‍ സജി പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ റെജീഫും സംഘവും വാഹനത്തില്‍ വരുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്. പശുവിനെ വെടിവെച്ച് കൊന്ന് മാംസമെടുത്ത ശേഷം തലയും മറ്റ് അവശിഷ്ടങ്ങളും കാട്ടില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. ഇവരില്‍നിന്ന് നാടന്‍ തോക്കും തിരകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

മാംസവിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകളാണ് റെജീഫ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നത്. വേട്ടയാടുന്ന പശുക്കളുടെ ഇറച്ചിയാണ് ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. ഇതേക്കുറിച്ചെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്.

Content Highlights: hungry captain youtuber rajeef and two others arrested for hunting cow in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented