ജാമ്യം കിട്ടുന്നില്ല, മലമ്പുഴ ജയിലില്‍ കൂട്ടനിരാഹാരം,; 49 തടവുകാരും കഞ്ചാവ് കേസില്‍പ്പെട്ടവര്‍


പാലക്കാട് മലമ്പുഴയിലെ ജില്ലാ ജയിൽ | ഫയൽചിത്രം | ഫോട്ടോ: ഇ.എസ്.അഖിൽ/മാതൃഭൂമി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാര്‍. കഞ്ചാവുകേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന 49 തടവുകാരാണ് തിങ്കളാഴ്ച നിരാഹാരമിരുന്നത്. ഇവരില്‍ 20 പേരെ തൃശ്ശൂരിലെ വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റി.

കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ സമരം. തിങ്കളാഴ്ച പ്രഭാതഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ് സമരം തുടങ്ങിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്തും സമരം തുടര്‍ന്നു.



ഉത്തരമേഖലാ ഡി.ഐ.ജി. സാം തങ്കയ്യനും മലമ്പുഴ ജില്ലാ ജയില്‍സൂപ്രണ്ടും ഉള്‍പ്പെടെ സ്ഥലത്തെത്തി തടവുകാരുമായി ചര്‍ച്ച നടത്തി. എന്നാല്‍, ചിലര്‍ നിരാഹാരത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ, ഉച്ചയ്ക്ക് രണ്ടരയോടെ സമരത്തിന് നേതൃത്വംനല്‍കിയ 20 തടവുകാരെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു. വന്‍ കഞ്ചാവുകടത്തുകേസുകളിലെ പ്രതികളാണ് എല്ലാവരുമെന്ന് മലമ്പുഴ ജില്ലാ ജയിലധികൃതര്‍ പറഞ്ഞു.

Content Highlights: hunger strike in malampuzha palakkad district jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented