വ്യാജരേഖ നിര്‍മിച്ച് യുവതികളെ വിദേശത്തേക്ക് കടത്താന്‍ശ്രമം; ഏജന്റ് പിടിയില്‍


ഫസലുള്ള

നെടുമ്പാശ്ശേരി: വ്യാജ യാത്രാരേഖകള്‍ നിര്‍മിച്ച് യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഏജന്റ് അറസ്റ്റില്‍. തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

ജുണ്‍ 15-നാണ് വ്യാജ യാത്രാരേഖകളുമായി കുവൈത്തിലേയ്ക്ക് പോകാനെത്തിയ തമിഴ്നാട്, ആന്ധ്ര സ്വദേശിനികളായ ഏഴുപേരെ നെടുമ്പാശ്ശേരിയില്‍ പിടികൂടിയത്. ഫസലുള്ളയാണ് ആളുകളെ കണ്ടെത്തി യാത്രാരേഖകള്‍ തയ്യാറാക്കി നല്‍കുന്നത്.



സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന യുവതികളെയാണ് വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നത്. വീട്ടുജോലിക്കാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ടൂറിസ്റ്റ് വിസയാണ് ഇവര്‍ക്ക് നല്‍കിയത്. ഇവര്‍ക്ക് നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് വ്യാജമായിരുന്നു.

പാസ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയിട്ടുമുണ്ടായിരുന്നു. യുവതികളെ ഗള്‍ഫിലെത്തിച്ച് അവിടെയുള്ള ഏജന്റിന് കൈമാറുകയായിരുന്നു ഇയാള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. തമിഴ്നാട്ടിലെ ഉള്‍ഗ്രാമത്തിലാണ് ഫസലുള്ള താമസിക്കുന്നത്.

നിരവധി യുവതികള്‍ ഇയാളുടെ ചതിയില്‍പ്പെട്ട് വിദേശത്ത് അകപ്പെട്ടതായാണ് സൂചന. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഏജന്റിനെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. വി. രാജീവ്, എസ്.ഐ.മാരായ ടി.എം. സൂഫി, സന്തോഷ് ബേബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, ലിജോ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.

Content Highlights: human trafficking to foreign countries travel agent arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented