രാമേശ്വരത്തുനിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയ കുളത്തൂപ്പുഴ സ്വദേശിനി പിടിയില്‍


ഈശ്വരി

കൊല്ലം: മനുഷ്യക്കടത്തുകേസില്‍ കുളത്തൂപ്പുഴ സ്വദേശിനിയെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍നിന്നുള്ള ശ്രിലങ്കന്‍ അഭയാര്‍ഥികളെ കാനഡയിലേക്ക് കടത്തിയ സംഭവത്തിലാണ് ഈശ്വരിയെ അറസ്റ്റുചെയ്തത്. ഈശ്വരിയുടെ പേരില്‍ വാങ്ങിയ ബോട്ടിലാണ് എണ്‍പതംഗസംഘം കാനഡയിലേക്ക് കടന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

തമിഴ്നാട് തിരുനെല്‍വേലി പെരുമാള്‍പുരം ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍നിന്നുള്ള സംഘമാണ് രാമേശ്വരത്തുനിന്ന് കടല്‍മാര്‍ഗം കാനഡയിലേക്ക് പോയത്. ഇതിനു നേതൃത്വം നല്‍കിയത് ഈശ്വരിയുടെ ബന്ധു കരുണാനിധിയാണ്. ഈശ്വരിയുടെ പേരില്‍ കൊല്ലം നീണ്ടകരയില്‍നിന്നു വാങ്ങിയ ബോട്ടിലായിരുന്നു മനുഷ്യക്കടത്ത്. അന്‍പതുപേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ ബോട്ടിന് രൂപമാറ്റം വരുത്തിയെന്നും ഡീസല്‍ ടാങ്കിന്റെ വലുപ്പം വര്‍ധിപ്പിച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ തമിഴ്നാട് ക്യൂബ്രാഞ്ച് ഈശ്വരിയെ ചോദ്യംചെയ്തിരുന്നു. നിരപരാധിയാണെന്നായിരുന്നു അന്ന് ഈശ്വരി നല്‍കിയ മൊഴി. തുടര്‍ന്ന് ക്യൂബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കും മനുഷ്യക്കടത്തില്‍ പങ്കുണ്ടെന്നു വ്യക്തമായതായി അധികൃതര്‍ പറയുന്നു. ഈശ്വരിയെ കേസില്‍ ഏഴാംപ്രതിയാക്കി.

കന്യാകുമാരി ക്യൂബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ബാല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈശ്വരിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ യാത്രാമധ്യേ ബ്രിട്ടീഷ് നാവികസേന പിടികൂടി ജയിലില്‍ അടച്ചെന്നാണ് സൂചന. 1982-ലാണ് ഈശ്വരി ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥിയായി കുളത്തൂപ്പുഴ ആര്‍.പി.എല്‍. എസ്റ്റേറ്റില്‍ പുനരധിവാസപദ്ധതിയുടെ ഭാഗമായി എത്തിയത്.

Content Highlights: human trafficking case kollam kulathupuzha native arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented