മനുഷ്യക്കടത്ത്: മജീദിന് ബിനാമി പേരുകളില്‍ വന്‍ നിക്ഷേപം, ഹവാല ഇടപാടുകളിലും അന്വേഷണം


പ്രതീകാത്മക ചിത്രം | Reuters

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്തു കേസിലെ മുഖ്യസൂത്രധാരന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദി(എം.കെ. ഗസാലി)ന്റെ ഹവാല ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നു.

സ്ത്രീകളെ വിദേശത്തേക്ക് അയച്ച് അതുവഴിയുണ്ടാക്കുന്ന പണം ഉപയോഗിച്ച് ഇയാള്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതായാണ് വിവരം. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് ബിനാമി പേരുകളില്‍ നിക്ഷേപമുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അറസ്റ്റിലായ കൂട്ടുപ്രതി അജുമോന്റെ മൊഴികളിലും മനുഷ്യക്കടത്ത് റാക്കറ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. കുഴല്‍പ്പണമായാണ് മജീദ് വിദേശത്തേക്കും തിരിച്ചും പണമെത്തിച്ചിരുന്നത്.

അതിനിടെ മജീദ് കുവൈത്ത് എംബസിയില്‍ ഹാജരായതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. പരാതിക്കാരായ ഇരകളെ മോചിപ്പിച്ച് നാട്ടിലേക്കു തിരികെ അയക്കാനുള്ള നീക്കവും മജീദ് നടത്തുന്നുണ്ട്. പരാതികളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.

മജീദിനെ നാട്ടിലെത്തിച്ചാല്‍ ഇയാളുടെ സഹായിയായ കോഴിക്കോട് സ്വദേശിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാകും.

അറസ്റ്റിലായ ഒന്നാംപ്രതി അജുമോന്‍ നടത്തിയിരുന്ന രവിപുരത്തെ 'ഗോള്‍ഡന്‍ വയ' എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ച കൊല്ലം സ്വദേശി ആനന്ദിനെതിരേ മനുഷ്യക്കടത്ത് കേസില്‍പ്പെട്ട് മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനി നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

Content Highlights: human trafficking case accused majeed has hawala transactions

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented