കമ്പകക്കാനം കൂട്ടക്കൊല, താന്‍ മരിക്കുമെന്ന് തലേദിവസം തന്നെ പറഞ്ഞ എട്ടാംക്ലാസുകാരന്‍; കുരുതികള്‍


താന്‍ മരിക്കുമെന്ന് തലേദിവസംതന്നെ ഈ കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, ആരും അത് കാര്യമാക്കിയില്ല. പിറ്റേന്നു ക്ലാസിലെത്താതിരുന്ന റഹ്‌മത്ത്കുട്ടിയെ അന്വേഷിച്ച് അധ്യാപകര്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണൻ,സുശീല,ആർഷ, അർജുൻ | ഫയൽചിത്രം

തൊടുപുഴ: രണ്ടരയടിയോളം വരുന്ന കുഴിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ മുണ്ടന്‍മുടി കമ്പകക്കാനം കൂട്ടക്കൊലക്കേസിന് പിന്നിലും ആഭിചാരക്രിയകളും അതുമായി ബന്ധപ്പെട്ട തര്‍ക്കവുമായിരുന്നെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. 2018 ജൂലായ് 29-ന് രാത്രിയിലായിരുന്നു ഈ കൊലപാതകം. കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (20), മകന്‍ അര്‍ജുന്‍ (18) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. കൃഷ്ണനെയും കുടുംബത്തേയും കാണാതെവന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകമറിഞ്ഞത്.

ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവര്‍കുടിയില്‍ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാംപ്രസാദ്, സനീഷ് എന്നിവരായിരുന്നു ഒന്നുമുതല്‍ നാലുവരെ പ്രതികള്‍. ഇവരെയെല്ലാം അറസ്റ്റും ചെയ്തു.



മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും ശിഷ്യന്‍ അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസവും കൊലപാതകത്തിലേക്ക് നയിച്ചെന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് അനീഷ് മാന്ത്രികവിദ്യ പഠിച്ചെടുക്കുകയായിരുന്നു.

എന്നാല്‍, അനീഷിന്റെ മാന്ത്രികകര്‍മങ്ങള്‍ ഫലിച്ചില്ല. കൃഷ്ണന്‍ കാരണമാണ് ഇതെന്ന് ഇയാള്‍ വിശ്വസിച്ചു. ഫലസിദ്ധി കിട്ടുന്നതിനും കൃഷ്ണന്റെ കൈവശമുള്ള താളിയോലഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനുമായിരുന്നു കൊല. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് കുറ്റപത്രം നല്‍കിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും സ്വന്തമാക്കാനായിരുന്നു കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയെന്നാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. കേസിലെ ഒന്നാം പ്രതി അനീഷ് കഴിഞ്ഞവര്‍ഷം വിഷം കഴിച്ച് മരിച്ചിരുന്നു.

കുരുതി കൊടുത്തത് എട്ടാംക്ലാസുകാരനെ...

നെടുങ്കണ്ടം: തൂക്കുപാലം കോമ്പമുക്കില്‍ 1983 ജൂലായില്‍നടന്ന നരബലിയും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിധികുംഭം ലഭിക്കുമെന്ന വിശ്വാസത്തില്‍ കുടുംബാംഗങ്ങളും ഒരു മന്ത്രവാദിനിയും ചേര്‍ന്നാണ് എട്ടാം ക്ലാസുകാരനെ കുരുതികൊടുത്തത്. കല്ലാര്‍ ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന റഹ്‌മത്ത് കുട്ടിയാണ് കൊല്ലപ്പെട്ടത്. താന്‍ മരിക്കുമെന്ന് തലേദിവസംതന്നെ ഈ കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, ആരും അത് കാര്യമാക്കിയില്ല.

പിറ്റേന്നു ക്ലാസിലെത്താതിരുന്ന റഹ്‌മത്ത്കുട്ടിയെ അന്വേഷിച്ച് അധ്യാപകര്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുട്ടിയുടെ ഇരുകണ്ണുകളും ചൂഴ്ന്നെടുത്തിരുന്നു. സ്വകാര്യ ഭാഗങ്ങളിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളെയും മന്ത്രവാദിയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Content Highlights: human sacrifice related murders in idukki kambakakkanam massacre


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented