നരബലി: സ്ത്രീകളെ എത്തിച്ച വാഹനം ഷാഫിയുടെ മരുമകന്റേത്, വീട്ടില്‍ 6 മണിക്കൂറോളം നീണ്ട പരിശോധന


സ്വര്‍ണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു.

ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Photo: Special Arrangement

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടില്‍ പോലീസ് പരിശോധന പൂര്‍ത്തിയായി. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്.

ആറു മണിക്കൂറോളം നീണ്ട പരിശോധനയില്‍ വീട്ടില്‍ നിന്ന് കേസില്‍ നിര്‍ണായകമായ സ്വര്‍ണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച് ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ കാര്‍ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞു.



കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവ് ശേഖരണത്തിനായിരുന്നു പോലീസ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെ ഷാഫി ജോലി ചെയ്തിരുന്ന എറണാകുളം ഷേണായീസിലുള്ള ഹോട്ടലിലും പോലീസ് പരിശോധന നടത്തി.

മൂന്ന് പ്രതികളെയും പോലീസ് ക്ലബ്ബില്‍ ഒന്നിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു. ഇതില്‍നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവല്‍ സിങ്ങുമായി അടുപ്പം തുടങ്ങിയത്. അതിനാല്‍ ഇതേ രീതിയില്‍ മറ്റെവിടെയെങ്കിലും സമാനമായ കൃത്യം നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുണ്ട്.

Content Highlights: human sacrifice case, shafi's house inspection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented