നരബലിക്ക് മുന്നേ ഷാഫി ആറുലക്ഷം വാങ്ങി; മൂന്നാമത്തെ ഇരയെ കണ്ടെത്താന്‍ തിരച്ചിലും ആരംഭിച്ചു


പത്മയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കില്‍ മൂന്നാമതും കൊലപാതകം നടത്തിയേനെയെന്ന് പോലീസിന് സൂചന കിട്ടി.

.

കൊച്ചി: നരബലി സംഭവത്തിനു മുന്നേ മുഖ്യ പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയില്‍ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായി. തുടക്കത്തില്‍ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പോലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇത്രയും തുക വാങ്ങിയ കാര്യം ഷാഫി സമ്മതിച്ചത്.

സിദ്ധനെക്കൊണ്ട് പൂജ നടത്തിയാല്‍ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. സിദ്ധനെന്ന പേരില്‍ ഷാഫി തന്നെയെത്തി പണം തട്ടിയെടുത്തു. ആദ്യം മൂന്ന് ലക്ഷം വാങ്ങി. വീണ്ടും പണം വേണമെന്ന് ഷാഫി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി.



മൂന്നാമത്തെ ഇരയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും ചോദ്യം ചെയ്യലില്‍ ഷാഫി സൂചന നല്‍കിയതായാണ് വിവരം. പത്മയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കില്‍ മൂന്നാമതും കൊലപാതകം നടത്തിയേനെയെന്ന് പോലീസിന് സൂചന കിട്ടി.

ലൈലയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നരബലിക്കേസില്‍ മൂന്നു പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. കാലടി സ്വദേശി റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

അതിനിടെ ജാമ്യം വേണമെന്ന മൂന്നാം പ്രതി ലൈലയുടെ ആവശ്യം എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ ലൈലയുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, കൊലപാതകത്തില്‍ ലൈലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. റോസ്ലിന്റെ കഴുത്ത് വെട്ടിയത് ഒന്നാം പ്രതിയും ലൈലയും ചേര്‍ന്നാണ്. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Content Highlights: human sacrifice case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented