മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ലൈല; പശ്ചാത്താപമില്ലാത്ത പ്രതികളുടെ മാനസികാവസ്ഥയിലും പോലീസിന് സംശയം


ലൈല, ഭഗവൽസിങ് | Screengrab: Mathrubhumi News

കൊച്ചി: മനുഷ്യമാംസം ഭക്ഷിച്ചുവെന്ന ആരോപണം നിഷേധിച്ച് നരബലിക്കേസിലെ പ്രതിയായ ലൈല. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ കാക്കനാട് ജില്ലാ ജയില്‍ പരിസരത്തുവച്ച് മാധ്യമപ്രവര്‍ത്തകരോടാണ് ലൈലയുടെ പ്രതികരണം. ആയൂരാരോഗ്യത്തിനായി ഷാഫിയുടെ നിര്‍ദേശപ്രകാരം ലൈയും ഭര്‍ത്താവ് ഭഗവല്‍ സിങ്ങും കൊലപാതകത്തിനുശേഷം മാംസം പാചകംചെയ്ത് കഴിച്ചുവെന്ന വിവരങ്ങളാണ് നേരത്തെ പുറത്തുവന്നിരുന്നത്.

പ്രതികള്‍ മനുഷ്യമാസം ഭക്ഷിച്ചതായി വിവരമുണ്ടെന്നും ഇതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്‍ ലൈല നിഷേധിച്ചത്. അതേസമയം, ഈ മാസം 24 വരെ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ വിശദമായ ചോദ്യംചെയ്യലില്‍ ഇക്കാര്യങ്ങളിലടക്കം കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പോലീസിന്റെ നിഗമനം.



അതേസമയം ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന ചോദ്യത്തോട് ലൈല പ്രതികരിച്ചില്ല. ഷാഫി തന്നെയാണോ ഇതിനെല്ലാം പിന്നിലെന്ന ചോദ്യത്തോടും മറുപടി പറയാന്‍ അവര്‍ തയ്യാറായില്ല.

പ്രതികളുടെ മാനസികാവസ്ഥ സംബന്ധിച്ചും പോലീസിന് പല സംശയങ്ങളുമുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍പോലും ലൈലയും ഭഗവല്‍സിങ്ങും പോലീസിനോട് ചോദിച്ചത് ഞങ്ങളെ എപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവിടുമെന്നാണ്. പ്രത്യേക മാനസികാവസ്ഥയിലുള്ള പ്രതികളാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് സ്ത്രീകളെയും അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമോ ഭാവമാറ്റമോ പ്രതികള്‍ക്കില്ല. അതിനാല്‍ പ്രതികളെ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പോലീസ്.

Content Highlights: human sacrifice accused laila comments to media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented