പ്രതീകാത്മക ചിത്രം
കല്പറ്റ: രക്താര്‍ബുദം ബാധിച്ച കുട്ടി ചികിത്സപ്പിഴവ് കാരണം മരിച്ചസംഭവത്തില്‍ ഡോക്ടറില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കണമെന്ന മനുഷ്യാവകാശകമ്മിഷന്റെ ഉത്തരവ് 14 വര്‍ഷങ്ങള്‍ക്കുശേഷം നടപ്പിലായി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കോഴിക്കോട്ടെ ഡോ. പി.എം. കുട്ടിയില്‍നിന്ന് 1.75 ലക്ഷം രൂപ ആരോഗ്യവകുപ്പ് നഷ്ടപരിഹാരം ഈടാക്കിനല്‍കിയത്. ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ അന്ത്യശാസനത്തിനൊടുവിലാണ് ആരോഗ്യവകുപ്പിന്റെ നടപടി.
കണിയാമ്പറ്റ സ്വദേശിനി മിനി ഗണേശിന്റെ മകള്‍ ആറരവയസ്സുകാരി അഞ്ജലി 2003 സെപ്റ്റംബര്‍ 21-നാണ് മരിച്ചത്. 1996 ഡിസംബര്‍ അഞ്ചിനാണ് കുട്ടിക്ക് രക്താര്‍ബുദത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടങ്ങിയത്. രോഗം മാറിയെന്നാണ് ഡോക്ടര്‍ രക്ഷിതാക്കളെ ധരിപ്പിച്ചത്.
2002-ല്‍ പെണ്‍കുട്ടിയുടെ കാഴ്ച മങ്ങിത്തുടങ്ങി. ഇത് മൈഗ്രേനാണെന്നുപറഞ്ഞ് ഡോക്ടര്‍ അതിനുള്ള ചികിത്സനല്‍കി. കാഴ്ചശക്തി പൂര്‍ണമായും കുറഞ്ഞപ്പോള്‍ കോയമ്പത്തൂരിലെയും ബെംഗളൂരുവിലെയും ആശുപത്രികളില്‍നിന്നാണ് കീമോ ചെയ്യാന്‍പോലും കഴിയാത്തതരത്തില്‍ അര്‍ബുദരോഗം വ്യാപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് മിനി ഗണേശ് കമ്മിഷനില്‍ പരാതിനല്‍കി.
കമ്മിഷന്‍ അംഗമായിരുന്ന ജസ്റ്റിസ് വി.പി. മോഹന്‍കുമാര്‍ ചികിത്സപ്പിഴവ് കണ്ടെത്തി. ഡോ. പി.എം. കുട്ടിയില്‍നിന്ന് 1.75 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി അമ്മയ്ക്ക് നല്‍കാന്‍ 2008-ല്‍ ഉത്തരവിട്ടു. ഇതിനെതിരേ ഡോക്ടര്‍ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2021 ജൂണില്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷന്‍ബഞ്ച് അപ്പീല്‍ തള്ളി. എന്നിട്ടും നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് മിനി ഗണേഷ് വീണ്ടും മനുഷ്യാവകാശകമ്മിഷനെ സമീപിച്ചത്. തുടര്‍ന്ന് 2021 നവംബര്‍ 22-ന് നഷ്ടപരിഹാരം എത്രയുംവേഗം അനുവദിക്കണമെന്ന് കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. തുടര്‍ന്നാണ് നഷ്ടപരിഹാരം ഈടാക്കിനല്‍കിയത്.
Content Highlights: human rights commission order in medical negligence against kozhikode doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..