വനിതാ ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തായി; ചണ്ഡീഗഢ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം


പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ ഒരു പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തുകയും ഇത് പിന്നീട് പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. ശൗചാലയത്തിലെ ദൃശ്യങ്ങളടക്കം ഇതില്‍ ഉള്‍പ്പെടുന്നതായും ആരോപണമുണ്ട്.

Screengrab: Twitter Videos

ന്യൂഡല്‍ഹി: വനിതാ ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്ന പരാതിക്ക് പിന്നാലെ ചണ്ഡീഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. കഴിഞ്ഞദിവസം രാത്രിയാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാമ്പസില്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയ വിദ്യാര്‍ഥികളെ ഒടുവില്‍ പോലീസെത്തിയാണ് ശാന്തരാക്കിയത്. സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റലിലെ അന്തേവാസിയായ ഒരു പെണ്‍കുട്ടിയെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ ഒരു പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തുകയും ഇത് പിന്നീട് പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. ശൗചാലയത്തിലെ ദൃശ്യങ്ങളടക്കം ഇതില്‍ ഉള്‍പ്പെടുന്നതായും ആരോപണമുണ്ട്. ഹോസ്റ്റലില്‍ തന്നെ താമസിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇതിനുപിന്നിലെന്നാണ് മറ്റുപെണ്‍കുട്ടികളുടെ പരാതി. ഇതേത്തുടര്‍ന്നാണ് മറ്റുള്ളവര്‍ പ്രതിയാണെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതെന്നും മൊഹാലി പോലീസ് പറഞ്ഞു.

സര്‍വകലാശാലയിലെ പ്രതിഷേധങ്ങളുടെ വിവിധ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാത്രി വൈകിയും പെണ്‍കുട്ടികള്‍ കാമ്പസില്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണവിധേയയായ പെണ്‍കുട്ടിയുടേതെന്ന പേരിലും ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പോലീസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മൊഹാലി പോലീസും സര്‍വകലാശാല അധികൃതരും പറഞ്ഞു. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

സ്വകാര്യദൃശ്യങ്ങള്‍ പുറത്തായെന്ന പരാതിയില്‍ മൊഹാലി പോലീസും സൈബര്‍ ക്രൈംബ്രാഞ്ചുമാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കുറ്റവാളികളായവര്‍ രക്ഷപ്പെടില്ലെന്നും ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സമാധാനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സ് ട്വീറ്റ് ചെയ്തു. 'ഇത് നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സുമായി ബന്ധപ്പെട്ട, ഏറെ സെന്‍സിറ്റീവായ വിഷയമാണ്. മാധ്യമങ്ങളടക്കം നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഇത് ഒരു സമൂഹമെന്ന നിലയില്‍ നമുക്കുള്ള പരീക്ഷണമാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.


Content Highlights: huge protest in chandigarh university after ladies hostel private video leaked complaint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented