പ്രതീകാത്മക ചിത്രം | PTI
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിനു നേരെ നൈജീരിയന്‍ പൗരന്മാരുടെ കൂട്ട ആക്രമണം. വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തുടര്‍ന്നതിന് കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ പൗരന്മാരെ ഇവര്‍ മോചിപ്പിച്ചു. നൂറോളം നൈജീരിയക്കാര്‍ സംഘം ചേര്‍ന്നാണ് പോലീസിനെ വളഞ്ഞ് ഇവരെ മോചിപ്പിച്ചത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ദക്ഷിണ ഡല്‍ഹിയിലെ നേബ് സരായ് ഏരിയയിലെ രാജു പാര്‍ക്കിലാണ് നാടകീയ സംഭവങ്ങള്‍.
വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തുടര്‍ന്ന മൂന്ന് നൈജീരിയന്‍ പൗരന്മാരെ ഇന്നലെ ഉച്ചയോടെ ലഹരിവിരുദ്ധ സേന കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇതോടെ നൂറോളം വരുന്ന നൈജീരിയന്‍ പൗരന്മാര് സംഘം ചേര്‍ന്ന് പോലീസ് നടപടിയെ തടസ്സപ്പെടുത്തി.
കസ്റ്റഡിയിലെടുത്ത രണ്ടുപേരെ സംഘം മോചിപ്പിച്ചു. ഫിലിപ്പ് എന്നയാള്‍ പോലീസ് കസ്റ്റഡിയില്‍ തന്നെയുണ്ട്. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
Content Highlights: huge mob attacks delhi cops after 3 nigerians detained for overstaying
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..