തലസ്ഥാന നഗരത്തിലെ ലഹരി കേസുകളില്‍ വന്‍ വര്‍ധന, കടത്തുകാരായ സ്ത്രീകളുടെ എണ്ണവും കൂടുന്നു


പിടിയലാകുന്നതില്‍ ഭൂരിഭാഗവും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളാണ്.കടത്തുകാരായ സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഏഴുമാസത്തിനിടെ 12-സ്ത്രീകളാണ് ഇത്തരത്തില്‍ അറസ്റ്റിലായത്.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജില്ലയില്‍ എക്സൈസ് കേസുകള്‍ ഗണ്യമായി കൂടുന്നതായി കണക്കുകള്‍ കാണിക്കുന്നു. ഏഴുമാസത്തിനിടെ എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 7540 കേസുകള്‍. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. 89-ഗ്രാമും ഹാഷിഷ് 36 ഗ്രാമും 125 കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

915 അബ്കാരി കേസും 225 എന്‍.ഡി.പി.എസ്. കേസും 6400 കോട്പ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ്. 443-ലിറ്റര്‍ചാരായവും 3165-ലിറ്റര്‍ വിദേശമദ്യവും 124-ലഹരിഗുളികകളും കേസുകളില്‍പ്പെട്ട 84-വാഹനങ്ങളും പിടിച്ചെടുത്തു.

വിവിധ കേസുകളില്‍നിന്നു പിഴയായി 12,72400 രൂപയും ഈടാക്കി. ആവശ്യത്തിനു ജീവനക്കാരും വാഹനങ്ങളുമില്ലെങ്കിലും ഓണക്കാലത്ത് എക്സെസ് വീണ്ടും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

സ്‌കൂളിലെ ലഹരിയില്‍ ആശങ്ക

സ്‌കൂള്‍വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്കാജനകമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സമീപകാലത്ത് പിടികൂടിയ കേസുകളില്‍ പാതിയും സ്‌കൂള്‍-കോളേജ് വിദ്യര്‍ഥികള്‍ക്കു ലഹരിവസ്തുക്കള്‍ എത്തിച്ച സംഘങ്ങളെയാണ്.

നെടുമങ്ങാട്, പേരൂര്‍ക്കട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. സമീപകാലത്തു നടന്ന അറസ്റ്റുകളില്‍ കടത്തുകാരായ സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഏഴുമാസത്തിനിടെ 12-സ്ത്രീകളാണ് ഇത്തരത്തില്‍ അറസ്റ്റിലായത്.

ഓണം: ലഹരിക്കടത്ത് തടയാന്‍ വ്യാപക പരിശോധന

ഓണക്കാലത്ത് വ്യാജമദ്യവും ലഹരിവസ്തുക്കളും എത്തുന്നതു തടയാന്‍ എക്സൈസും പോലീസും പരിശോധന ശക്തമാക്കി. ജില്ലാതലത്തില്‍ പ്രത്യേക സ്‌ക്വാഡിനു രൂപംനല്‍കി. എക്സൈസ്, പോലീസ്, വനം, റവന്യൂ, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും അധികൃതരെ അറിയിക്കാം. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകളും സജ്ജമാണ്.

Content Highlights: drug case, thiruvananathapuram, excise


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented