കടവന്ത്ര മുതല്‍ തിരുവല്ലവരെയുള്ള CCTV ദൃശ്യങ്ങള്‍, പതിനായിരത്തോളം ഫോണ്‍വിളി; കേരള പോലീസിന്റെ മികവ്


'അവര്‍ എവിടെയും പോയതല്ല, ഇതു കൊലപാതകമാണ്'. കടവന്ത്രയില്‍നിന്ന് പത്മത്തെ കാണാതായ കേസ് രജിസ്റ്റര്‍ ചെയ്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഡി.സി.പി. എസ്. ശശിധരന്റെ മനസ്സില്‍ ഇങ്ങനെയൊരു തോന്നലുണ്ടായി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് സംസാരിക്കുന്നു. ഇൻസെറ്റിൽ പ്രതികൾ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി

കൊച്ചി: ''അവ്യക്തമായൊരു സി.സി.ടി.വി. ദൃശ്യം. അതില്‍ പിടിച്ചുള്ള അന്വേഷണമാണ് ഇരട്ട നരബലിയുടെ ചുരുളഴിച്ചത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് ഡി.സി.പി. എസ്. ശശിധരനാണ്. എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനുള്ളത്'' - സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഇക്കാര്യം പറഞ്ഞു നിര്‍ത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈയടിയോടെയാണ് അത് വരവേറ്റത്. പോലീസിന്റെ അന്വേഷണ മികവിന് മറ്റൊരു അംഗീകാരവുമായി ഈ കേസന്വേഷണം.

ലോട്ടറി കച്ചവടക്കാരിയായ പത്മയെ സെപ്റ്റംബര്‍ 26-ന് രാവിലെ പത്തേകാലോടെ മുഹമ്മദ് ഷാഫി എറണാകുളം ചിറ്റൂര്‍ റോഡിലെ ആശുപത്രിക്ക് സമീപത്തുനിന്നു കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ അവ്യക്തമായ ദൃശ്യമാണ് കേസില്‍ നിര്‍ണായകമായത്.തുടക്കം മുതലേ ഡി.സി.പി.ക്ക് സംശയം

'അവര്‍ എവിടെയും പോയതല്ല, ഇതു കൊലപാതകമാണ്'. കടവന്ത്രയില്‍നിന്ന് പത്മത്തെ കാണാതായ കേസ് രജിസ്റ്റര്‍ ചെയ്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഡി.സി.പി. എസ്. ശശിധരന്റെ മനസ്സില്‍ ഇങ്ങനെയൊരു തോന്നലുണ്ടായി. കേസിന്റെ അന്വേഷണത്തിനു നിര്‍ദേശം നല്‍കാന്‍ കാരണമായത് ഈ തോന്നലാണ്. സംശയം ഇരട്ടിച്ചപ്പോള്‍ അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിന് തുടക്കമായി.

കടവന്ത്ര എസ്.എച്ച്.ഒ. ബൈജു കെ. ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചായിരുന്നു അന്വേഷണം. ഫോണ്‍ രേഖ, ടവര്‍ ലൊക്കേഷന്‍ എന്നിവ പരിശോധിച്ചു. കടവന്ത്ര മുതല്‍ തിരുവല്ല വരെയുള്ള നൂറുകണക്കിന് സി.സി.ടി.വി.കളാണ് പോലീസ് പരിശോധിച്ചത്. പതിനായിരക്കണക്കിന് ഫോണ്‍ കോളുകള്‍ക്കു പിന്നാലെയും സഞ്ചരിച്ചു.

രണ്ട് കേസും ഒരുമിച്ച് അന്വേഷിക്കും- കമ്മിഷണര്‍

കാലടി കേസും കടവന്ത്ര കേസും ഒരുമിച്ച് അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കൊച്ചി സിറ്റി ഡി.സി.പി. എസ്. ശശിധരനായിരിക്കും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.

സമാന രീതിയില്‍ മറ്റേതെങ്കിലും സ്ത്രീകളെ കാണാതായിട്ടുണ്ടോയെന്നും പരിശോധിക്കും. റോസ്ലിനെ കാണാനില്ലെന്ന പരാതിയില്‍ അവിടെ പോലീസ് അന്വേഷണം തുടരുകയായിരുന്നു. അവര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല.

റോസ്ലിന്റെ കേസില്‍ പരാതി ലഭിച്ചത് ഏറെ വൈകിയാണെന്നാണ് അറിയുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു. പുത്തന്‍കുരിശില്‍ വയോധികയെ പീഡിപ്പിച്ച കേസും ഇതും തമ്മിലുള്ള സാമ്യം പരിശോധിക്കും - കമ്മിഷണര്‍ പറഞ്ഞു.

അന്വേഷണ സംഘം

സി. ജയകുമാര്‍ (സെന്‍ട്രല്‍ എ.സി.പി.), സി. അനില്‍കുമാര്‍ (കടവന്ത്ര എസ്.ഐ.), കെ.സി. ആനന്ദ് (എ.എസ്.ഐ.), എന്‍. ബാബു (എളമക്കര എസ്.ഐ.), സി.എം. ജോസി (മരട് എസ്.ഐ.), കെ.പി. അനില്‍കുമാര്‍, കെ. സുമേഷ് കുമാര്‍, ടി.ആര്‍. രതീഷ്, എ.ടി. രാഗേഷ്, എന്‍.വി. ദിലീപ് കുമാര്‍, ഷോളിന്‍ ദാസ്, പി.ജി. ഉണ്ണികൃഷ്ണന്‍, അനീഷ്, രാഹുല്‍, വിനീത് (എസ്.സി.പി.ഒ.മാര്‍), അനില്‍കുമാര്‍, അഖിലേഷ് (സിവില്‍ പോലീസ് ഓഫീസര്‍മാര്‍) എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

അന്വേഷണം എ.ഡി.ജി.പി.യുടെ മേല്‍നോട്ടത്തില്‍

തിരുവനന്തപുരം: ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യുടെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടാകും. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരനാണ് സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി. അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി. ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.എ. അനൂപ് എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ടി.ബി. ബിപിന്‍ എന്നിവരും സംഘത്തിലുണ്ട്.

Content Highlights: how kochi police crack elanthoor human sacrifice case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented