വീട്ടമ്മയുടെ മരണം: കുത്തിവെച്ചത് ബെന്‍സൈല്‍ പെന്‍സിലിന്‍, മരുന്നിന്റെ കുപ്പി കണ്ടെടുത്ത് അന്വേഷണസംഘം


ഗവൺമെന്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ കുത്തിവെപ്പിനെത്തുടർന്ന് വീട്ടമ്മ മരിച്ച വാർത്ത മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ | Photo: Mathrubhumi Newspaper

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കുത്തിവെപ്പിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഉപയോഗിച്ച മരുന്ന് ബെന്‍സൈല്‍ പെന്‍സിലിനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗിച്ച മരുന്നിന്റെ കുപ്പി കണ്ടെടുത്തു. ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ബെന്‍സൈല്‍ പെന്‍സിലിന്‍ എന്നാണെന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.ക്രിസ്റ്റല്‍രൂപത്തിലുള്ള പൊടിയില്‍ ഇന്‍ജെക്ഷന്‍ വാട്ടര്‍ കടത്തിവിട്ട് ദ്രവരൂപത്തിലാക്കിയാണ് രോഗിയില്‍ കുത്തിവെക്കുന്നത്. ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ മരുന്നുകളെല്ലാം ബെന്‍സൈല്‍ പെന്‍സിലിന്‍ എന്ന ബ്രാന്‍ഡ് പേരിലാണ് ഇറങ്ങുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനും ഈ പേരില്‍ മരുന്ന് വിതരണംചെയ്യുന്നുണ്ട്. ആശുപത്രികളില്‍ സി.പി. എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. മരിച്ച കൂടരഞ്ഞി കൂളിപ്പാറ കെ.ടി. സിന്ധു (45) വിന് കുത്തിവെച്ചത് ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ ആണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ആതുരസേവനരംഗത്ത് സാധാരണമായി ഉപയോഗിച്ചുവരുന്ന ജനറിക് പേരാണിത്. വ്യാഴാഴ്ചയാണ് സിന്ധു പനിക്ക് കുത്തിവെപ്പെടുത്തതിനു പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. മരുന്നുമാറി കുത്തിവെച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

ആശുപത്രിജീവനക്കാരില്‍നിന്ന് മൊഴിയെടുത്തു

വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിജീവനക്കാരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. മരുന്നുമാറി കുത്തിവെച്ചതല്ല, മരുന്നിന്റെ അലര്‍ജിയാണ് മരണകാരണമെന്ന് ജീവനക്കാര്‍ മൊഴിനല്‍കിയത്. കുത്തിവെപ്പ് നല്‍കിയ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, നഴ്സിങ് സൂപ്രണ്ട്, ആശുപത്രിജീവനക്കാര്‍ എന്നിവരില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.

പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും മരണകാരണം അലര്‍ജിയാണെന്ന് പോലീസ് വ്യക്തമാക്കി.

സമ്പൂര്‍ണ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ലഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്‍ പറഞ്ഞു.

അവശ്യമരുന്ന്; പ്രതിപ്രവര്‍ത്തനം അപൂര്‍വം


:ബെന്‍സൈല്‍ പെന്‍സിലിന് പ്രതിപ്രവര്‍ത്തനം വളരെ അപൂര്‍വമായേ ഉണ്ടാവാറുള്ളൂ. ഇത് മെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റും അത്യാവശ്യം വേണ്ട മരുന്നാണ്. എലിപ്പനിപോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ വൈകിപ്പോയ സാഹചര്യത്തില്‍പ്പോലും ഇത് കുത്തിവെച്ചതിനാല്‍ രോഗി രക്ഷപ്പെട്ട സംഭവമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ മരുന്ന്‌ശേഖരം തീര്‍ന്നതോടെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് എത്തിക്കുകയായിരുന്നു.

Content Highlights: housewife's death at kozhikkode medical college, injecting bencylpencillin, investigating officers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented