പ്രതീകാത്മക ചിത്രം | Photo: PTI
ലഖ്‌നൗ: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ ഫ്‌ലാറ്റില്‍ നിന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. എട്ട് വര്‍ഷമായി ഇവരുടെ വീട്ടിൽ ജോലിക്കാരനായിരുന്ന യോഗേന്ദ്ര എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു അറസ്റ്റ്.
16 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നുവെന്നായിരുന്നു ഇയാള്‍ക്കെതിരായുള്ള പരാതി. വെള്ളിയാഴ്ചയാണ് സംഭവുമായി ബന്ധപ്പെട്ട് ഇവര്‍ പോലീസില്‍ പരാതി നൽകിയത്.
ഇവരുടെ വീടിന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഒരു മാസം മുമ്പ് ഇയാള്‍ മോഷണം നടത്തിയതായാണ് പോലീസ് പറയുന്നത്. ഇയാളുടെ പക്കല്‍ വീടിന്റെ താക്കോൽ ഉണ്ടായിരുന്നു. മോഷണത്തിൽ സംശയം തോന്നാതിരിക്കാൻ ഇയാള്‍ തുടര്‍ന്നും വീട്ടിൽ ജോലി ചെയ്തു. മോഷ്ടിച്ച അഞ്ച് സ്വര്‍ണാഭരണങ്ങളും 1.5 ലക്ഷം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.
Content Highlights: House help for 8 years held for stealing from retires ias officers house


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..