സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്നാംപ്രതി ആഷിഖിനെ എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ
കോഴിക്കോട്: തിരൂര്‍ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി വാലുപറമ്പില്‍ മുഹമ്മദ് ആഷിഖിനെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തു. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടല്‍, സിദ്ദിഖിന്റെ മൃതദേഹം കടത്താനായി ട്രോളിബാഗ് വാങ്ങിയ മിഠായിത്തെരുവിലെ കട എന്നിവിടങ്ങളിലാണ് അന്വേഷണസംഘം ആഷിഖിനെ എത്തിച്ച് തെളിവെടുത്തത്.
കേസിലെ മറ്റു പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരെ നേരത്തേ ഇവിടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആഷിഖുമായെത്തി തെളിവെടുത്തത്. ഇതിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.
കേസന്വേഷണം കോഴിക്കോട്ടേക്കു മാറ്റുന്നകാര്യം പോലീസ് ആലോചിക്കുന്നുണ്ട്. സംഭവംനടന്ന ഹോട്ടലുള്‍പ്പെടെ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷന്റെ പരിധിയിലായതിനാലാണ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നത്. കൊലപാതകംനടന്ന ഹോട്ടലിനുപുറമേ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും മൃതദേഹം കടത്താനുപയോഗിച്ച ഉപകരണങ്ങളുമെല്ലാം കോഴിക്കോട്ടുനിന്നാണ് വാങ്ങിയത്.
സിദ്ദിഖിനെ കാണാനില്ലെന്നു വീട്ടുകാര്‍ നല്‍കിയ പരാതി തിരൂര്‍ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതായി തെളിഞ്ഞത്. ഇതോടെ തിരൂര്‍ ഡിവൈ.എസ്.പി.യുടെ കീഴില്‍ത്തന്നെ അന്വേഷണം തുടരുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പ്രതികളുമായുള്ള തെളിവെടുപ്പും പൂര്‍ത്തിയായി.
Content Highlights: hotel owner siddique murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..