അടുക്കളജോലിക്ക് വന്ന യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഹോട്ടലുടമ അറസ്റ്റില്‍


ഷെഫീഖ്‌

കാക്കനാട്: ഹോട്ടലില്‍ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്.എസ്. റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെ (43) തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തു. കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കളജോലി ചെയ്യുന്നതിനായി കൊണ്ടുവന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

മാസങ്ങള്‍ക്കു മുന്‍പാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്. തൃക്കാക്കര തേവയ്ക്കല്‍ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യവും ഒരുക്കി. ഇവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു.

യുവതി ഗര്‍ഭിണിയായ വിവരമറിഞ്ഞ ഷെഫീഖ് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ വിവാഹത്തിനുവേണ്ടി മാതാവ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപയും പ്രതി പലപ്പോഴായി കൈക്കലാക്കിയെന്ന് പോലീസ് പറഞ്ഞു.

കോയമ്പത്തൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്ന ഷെഫീഖിനെ തൃക്കാക്കര സി.ഐ ആര്‍. ഷാബു, എസ്.ഐ.മാരായ എന്‍.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, എ.എസ്.ഐ ഗിരീഷ്‌കുമാര്‍, സി.പി.ഒ. ജാബിര്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം അവിടെപ്പോയി അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: hotel owner arrested for raping employee in kakkanad kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented