യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കവര്‍ച്ച; യുവതിയും കൂട്ടാളികളും പിടിയിൽ


ഹസീന, ജിതിൻ,അൻഷാദ്

കൊച്ചി: എറണാകുളം ഹോസ്പിറ്റൽ റോഡിലെ ലോഡ്ജിൽ വൈക്കം സ്വദേശിയായ യുവാവിനെ വിളിച്ചു വരുത്തി കുടുക്കി കവർച്ച നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ പിടിയിലായി. ഒരാൾ ഒളിവിലാണ്. കൊല്ലം തഴുത്തല സ്വദേശികളായ ആനക്കുഴി ഷീലാലയത്തിൽ ഹസീന (28), ഭർത്താവ് ജിതിൻ ജെ. (28), കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിൽ അൻഷാദ് എസ്. (26) എന്നിവരെയാണ്‌ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത്: തൃപ്പൂണിത്തുറയിൽ ഹോം നഴ്സിങ്‌ സ്ഥാപനം നടത്തുന്നയാളാണ് പരാതിക്കാരനായ യുവാവ്. ജോലി വേണമെന്ന വ്യാജേനയാണ് ഹസീന ഇയാളെ സമീപിച്ചത്. പരിചയപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹസീന പണം ആവശ്യപ്പെട്ട് യുവാവിന് സന്ദേശമയച്ചു. ഓൺലൈനിൽ പണം അടയ്ക്കാം എന്നു പറഞ്ഞെങ്കിലും ബാങ്ക് വഴി പണം അടച്ചാൽ വായ്പയുള്ളതിനാൽ ബാങ്കുകാർ പണം പിടിക്കും എന്നും നേരിട്ട് കാണണമെന്നും പറഞ്ഞ് പരാതിക്കാരനെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു.

ഹസീനയും പരാതിക്കാരനും സംസാരിച്ചുകൊണ്ടിരിക്കെ ഇവരുടെ ഭർത്താവ് ജിതിനും സുഹൃത്തുക്കളായ അൻഷാദും അനസും മുറിയിലേക്ക് കയറി. പരാതിക്കാരനെ കസേരയിൽ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി മർദിച്ചു. തുടർന്ന് മാല, ചെയിൻ, മോതിരം എന്നിവ ഊരിയെടുത്തു. കൈവശമുണ്ടായിരുന്ന മുപ്പതിനായിരം രൂപയും യുവാവിനെ ഭീഷണിപ്പെടുത്തി എ.ടി.എം. കാർഡ് വഴി 10,000 രൂപയും പിൻവലിച്ചു. അൻഷാദ് മൊബൈൽ ഫോൺ എടുക്കുകയും അത് വിൽക്കുകയും ചെയ്തു. ഇതിനു പുറമേ ഹസീന 15,000 രൂപ ഒാൺലൈൻ വഴിയും ട്രാൻസ്ഫർ ചെയ്യിച്ചു. പരാതിക്കാരൻ പോലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോയി.

പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. കമ്മിഷണർ സി.എച്ച്. നാഗരാജു, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എസ്. ശശിധരൻ, എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എസ്‌. ജയകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സെൻട്രൽ പ്രിൻസിപ്പൽ എസ്.ഐ. കെ.പി. അഖിൽ, എസ്.ഐ. സേവ്യർ ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ഷിഹാബ് മനോജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Content Highlights: honey trap; three arrested in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented