ലിങ്കില്‍ ക്ലിക്കുചെയ്തു, അശ്ലീല വീഡിയോകോള്‍ സൈറ്റ് ഓപ്പണായി; ഹണിട്രാപ്പില്‍ 75കാരന്റെ 6 ലക്ഷം തട്ടി


പ്രതീകാത്മക ചിത്രം

ബെംഗളൂരു: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി അജ്ഞാതസംഘം ആറുലക്ഷം രൂപ തട്ടിയതായി പരാതി. ബെംഗളൂരു ബി.ടി.എം. ലേഔട്ട് സ്വദേശിയായ 75-കാരനാണ് സൗത്ത് ഈസ്റ്റ് സൈബര്‍ക്രൈം പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വാട്‌സാപ്പിലേക്ക് വന്ന ഒരു സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അശ്ലീല വീഡിയോകോള്‍ സൈറ്റ് ഓപ്പണായി വരുകയായിരുന്നു. പിന്നീട് ഒരു സ്ത്രീയും വീഡിയോ കോളിലെത്തി.

തൊട്ടടുത്ത ദിവസം റെക്കോഡ് ചെയ്ത വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഗൗരവ് എന്ന് പരിചയപ്പെടുത്തിയയാള്‍ ഇദ്ദേഹത്തെ വിളിച്ചു. ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ വാട്‌സാപ്പിലേക്ക് അയച്ചുനല്‍കുകയും ചെയ്തു. ഇതോടെ മാനഹാനി ഭയന്ന് ഇവര്‍ നല്‍കിയ അക്കൗണ്ട് നമ്പറില്‍ ഒരുലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.

ഭീഷണി തുടര്‍ന്നതോടെ ആറുതവണയായി അഞ്ചുലക്ഷം രൂപ കൂടി ഇവര്‍ക്ക് നല്‍കി. വീണ്ടും പണമാവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം സൈബര്‍ ക്രൈം പോലീസിനെ സമീപിച്ചത്. പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍, തട്ടിപ്പുകാര്‍ വിളിച്ച മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയവയും പോലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇത്തരം കേസുകളില്‍ യഥാര്‍ഥ ഉടമയറിയാതെ ഹാക്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതെന്നും സൈബര്‍ ക്രൈം പോലീസ് പറഞ്ഞു. സമാനമായ രീതിയിലാണ് ഫോണ്‍ നമ്പറുകളും തട്ടിപ്പുസംഘം സംഘടിപ്പിക്കുന്നത്. അപരിചിതമായ നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങളിലും ലിങ്കുകളും ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും സൈബര്‍ ക്രൈം പോലീസ് മുന്നറിയിപ്പ് നല്‍കി.

Content Highlights: honey trap, gang extorts 6 lakh from 75 year old


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented