എയ്ഡ്‌സ് പകര്‍ത്താന്‍ ലൈംഗികാതിക്രമം, ഉപദ്രവിച്ചത് ബന്ധുവായ 15-കാരനെ; യുവതി അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | PTI & ANI

ദെഹ്‌റാദൂണ്‍: ബന്ധുവായ ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ യുവതി അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗര്‍ പോലീസാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 23-കാരിയെ അറസ്റ്റ് ചെയ്തത്. എച്ച്.ഐ.വി. പോസിറ്റീവായ പ്രതി, രോഗം പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് 15-കാരനായ ബന്ധുവിനെ ലൈംഗികാതിക്രമത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഡിസംബറില്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. യുവതിയും എച്ച്.ഐ.വി. പോസിറ്റീവാണ്. ഇത് കാരണമുണ്ടായ പകയാണ് ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ മകനെ ലൈംഗികാതിക്രമത്തിനിരയാക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഭര്‍ത്താവിന്റെ മരണശേഷം യുവതി സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിരുന്നു. ഹോളിയോട് അനുബന്ധിച്ച് കേസിലെ ഇരയായ 15-കാരനും ഉത്തര്‍പ്രദേശിലെത്തി. ഈ സമയത്താണ് കുട്ടിയെ ആദ്യമായി ലൈംഗികമായി ഉപദ്രവിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം യുവതി ഉദ്ദംസിങ് നഗറിലെ വീട്ടിലെത്തി. ഇവിടെവെച്ചും പലതവണ 15-കാരനെ ലൈംഗികാതിക്രമത്തിനിരയാക്കി. സംഭവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഏപ്രില്‍ രണ്ടാം തീയതി 15-കാരന്റെ അമ്മ യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് നേരില്‍ കാണുകയായിരുന്നു. തുടര്‍ന്ന് മകനോട് കാര്യം തിരക്കുകയും കുട്ടി എല്ലാവിവരങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് 15-കാരന്റെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഭര്‍ത്താവ് എയ്ഡ്‌സ് ബാധിച്ച് മരിച്ചതും താന്‍ എച്ച്.ഐ.വി. പോസിറ്റീവായതും യുവതിക്ക് മറ്റുള്ളവരോട് അസൂയ തോന്നാന്‍ കാരണമായെന്നാണ് പോലീസ് പറയുന്നത്. തനിക്ക് എയ്ഡ്‌സ് ബാധിച്ചിട്ടും ഭര്‍ത്താവിന്റെ ജ്യേഷ്ഠനും കുടുംബവും പൂര്‍ണ ആരോഗ്യവാന്മാരായി ജീവിക്കുന്നതില്‍ പ്രതിക്ക് അസൂയ തോന്നിയിരുന്നു. ഇതിനാലാണ് എച്ച്.ഐ.വി. പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠനെ മകനെ യുവതി ലൈംഗികമായി ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു.

കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ജീവന്‍ അപകടത്തിലാക്കുന്ന രോഗം പകര്‍ത്താന്‍ ശ്രമിച്ചതിനും പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 23-കാരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: hiv positive woman sexually assaults minor boy to infect him in uttarakhand

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section
Most Commented