അറസ്റ്റിലായ ജോണി, കാഴ്ച നഷ്ടപ്പെട്ട സജി
വിളപ്പില്‍ശാല: പരസ്യ മദ്യപാനം ചോദ്യംചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് അടിച്ച് കാഴ്ചശക്തി നഷ്ടപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വിളപ്പില്‍ശാല പോലീസ് അറസ്റ്റുചെയ്തു. മാറനല്ലൂര്‍ കൂവളശ്ശേരി നവോദയ െലയ്നില്‍ വിഷ്ണു എന്നുവിളിക്കുന്ന ആര്.ജോണിയെ(26)യാണ് കേസില്‍ വിളപ്പില്‍ശാല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാര്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാത്രി പത്തരയോടെ കാട്ടുവിളയിലായിരുന്നു അക്രമം. പനയറവിളാകം സജി ഭവനില്‍ ആര്.സജി(44)യ്ക്കാണ് അക്രമത്തില്‍ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ട സജിയെ നിലത്ത് തള്ളിയിടുകയും ചവിട്ടുകയും ചെയ്തു. അതിനുശേഷം ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കുമ്പോള്‍ ഒഴിഞ്ഞുമാറിയപ്പോഴാണ് കണ്ണില്‍ പരിക്കേറ്റത്. രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു.
പ്രതിക്കെതിരേ സമാനമായ കേസുകളുണ്ടെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി. എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ. ആശിഷ്, ജി.എസ്.ഐ. ബൈജുറാബി, സി.പി.ഒ. അജില്‍ എന്നിവരുണ്ടായിരുന്നു. അറസ്റ്റിലായ ജോണിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: hit on the head with a beer bottle, lost sight
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..