സ്വന്തം വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം, എല്ലാം നാടകം; ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍


ബോംബിനായി ഉപയോഗിച്ച സാധനങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു.

പ്രതീകാത്മകചിത്രം | Photo: UNI

ചെന്നൈ: സ്വന്തംവീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിനുശേഷം അജ്ഞാതര്‍ ചെയ്തുവെന്ന് ആരോപിച്ച് പരാതി നല്‍കിയ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍. കുംഭകോണത്തുള്ള ചക്രപാണിയാണ് (40) പെട്രോള്‍ ബോംബ് ആക്രമണ നാടകം കളിച്ച് അറസ്റ്റിലായത്.

ബോംബിനായി ഉപയോഗിച്ച സാധനങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തന്റെ വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടന്നുവെന്ന് ചക്രപാണി പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് ഹിന്ദുമുന്നണിയുടെയും ബി.ജെ.പിയുടെയും നേതാക്കള്‍ വീട് സന്ദര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കേസെടുത്ത പോലീസ് ചക്രപാണിയെയും ഭാര്യ മാലതിയെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത്. ചക്രപാണി പിന്നീട് കുറ്റം സമ്മതിച്ചു. ആക്രമണത്തില്‍ കാര്യമായ നാശമൊന്നുമുണ്ടായിരുന്നില്ല.

Content Highlights: hindu munnani leader arrested in tamilnadu for fake petrol bomb attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented