Screengrab: Mathrubhumi News
തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉള്‍പ്പെടെ 700-ഓളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചതിനും മാര്‍ഗതടസം സൃഷ്ടിച്ച് പ്രകടനം നടത്തിയതിനുമാണ് ശശികല അടക്കം കണ്ടാലറിയാവുന്ന 700-ഓളം പേര്‍ക്കെതിരേ കേസെടുത്തത്.
കഴിഞ്ഞദിവസമാണ് ഹിന്ദു ഐക്യവേദി, വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. തുറമുഖത്തിനെതിരേ നടക്കുന്ന സമരത്തിനെതിരെയും മുല്ലൂരിലെ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരെ സമരക്കാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. എന്നാല്‍ മുക്കോല ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം മുല്ലൂരില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
നേരത്തെ, ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് മറികടന്നും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു.
Content Highlights: hindu aikya vedi march in vizhinjam police case against kp sasikala and other workers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..