കാര്‍ ചേസിങ്, വെടിവെപ്പ്, സിനിമയെ വെല്ലുന്ന രംഗങ്ങള്‍; കോടികളുടെ ഹൈവേ കവര്‍ച്ച


റോഡിലെ ഒരു ഹംപിന് സമീപം കാര്‍ വേഗത കുറച്ചപ്പോള്‍ കൊള്ളസംഘം വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Screengrab: Youtube.com/Daily City News

മുംബൈ: പൂണെയിലെ ഇന്ദാപുരില്‍ സിനിമാരംഗങ്ങളെ വെല്ലുന്ന ഹൈവേ കവര്‍ച്ച. പൂണെ-സോളാപുര്‍ ഹൈവേയിലാണ് നാല് വാഹനങ്ങളിലായി എത്തിയവര്‍ കാര്‍ ആക്രമിച്ച് 3.60 കോടി രൂപ കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഭവേഷ്‌കുമാര്‍, വിജയ്ബായ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചാണ് കൊള്ളസംഘം പണം കവര്‍ന്നത്. മൂന്നരക്കോടിയിലേറെ രൂപയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ട് കാറിലും രണ്ട് ബൈക്കിലുമായെത്തിയ സംഘം പിന്തുടരുകയായിരുന്നു.

റോഡിലെ ഒരു ഹംപിന് സമീപം കാര്‍ വേഗത കുറച്ചപ്പോള്‍ കൊള്ളസംഘം വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാഹനം വേഗത കുറച്ചോടെ പിന്നാലെയെത്തിയ കാറുകളിലുള്ളവര്‍ ഇരുമ്പ് വടികളടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. ഇതോടെ ഇരുവരും കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ അക്രമിസംഘം ഇവരെ വിടാന്‍ തയ്യാറായിരുന്നില്ല. നാല് വാഹനങ്ങളിലായി ചേസിങ് തുടര്‍ന്ന സംഘം പിന്നീട് കാറിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ കാര്‍ നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് കൊള്ളസംഘം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെയും മര്‍ദിച്ച് പണം തട്ടിയെടുത്തെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ പരാതി ലഭിച്ചതോടെ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കാറിലുണ്ടായിരുന്നത് ഹവാല പണമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരായ ഭവേഷും വിജയ്ബായിയും ഹവാല റാക്കറ്റുമായി ബന്ധമുള്ളവരാണെന്നും പോലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണ്.

Content Highlights: highway robbery in pune indapur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented